ഇ​രി​ങ്ങാ​ല​ക്കു​ട പെ​രു​വ​ല്ലി​പ്പാ​ട​ത്ത് കാ​ഴ്ച​യു​ടെ വി​രു​ന്നു​മാ​യി നി​റ​യെ സൂ​ര്യ​കാ​ന്തി​പ്പൂ​ക്ക​ള്‍;​ പാ​ട​ത്ത് സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്ക്

നെ​ല്‍​പ്പാ​ട​ത്ത് വി​രി​ഞ്ഞു, സൂ​ര്യ​കാ​ന്തി പൂ​ക്ക​ള്‍. ക​ണ്ണി​നും മ​ന​സി​നും നി​റ​വേ​കു​ന്ന പു​ത്ത​ന്‍ അ​നു​ഭ​വ​മാ​യി സ്വ​ര്‍​ണ​നി​റ​ത്തി​ല്‍ പ​ട​ര്‍​ന്നു​കി​ട​ക്കു​ന്ന സൂ​ര്യ​കാ​ന്തി​ത്തോ​ട്ടം കാ​ണാ​ന്‍ പെ​രു​വ​ല്ലി​പ്പാ​ട​ത്തേ​യ്ക്ക് സ​ന്ദ​ര്‍​ശ​ക​രു​ടെ ഒ​ഴു​ക്കാ​ണ്.

ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​നു പി​റ​കി​ല്‍ എ​ട​ക്കു​ള​ത്തേ​യ്ക്ക് പോ​കു​ന്ന വ​ഴി​യി​ലെ പെ​രു​വ​ല്ലി​പ്പാ​ട​ത്താ​ണ് സൂ​ര്യ​കാ​ന്തി ചെ​ടി​ക​ള്‍ പൂ​ത്തു​നി​ല്‍​ക്കു​ന്ന​ത്. നാ​ല​ര​യേ​ക്ക​റു​ള്ള സൂ​ര്യ​കാ​ന്തി​പ്പാ​ടം കാ​ണാ​നും ഫോ​ട്ടോ​യെ​ടു​ക്കാ​നും ദി​വ​സേ​ന സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കാ​ണ്.

പെ​രു​വ​ല്ലി​പ്പാ​ടം സൗ​ഹൃ​ദ പു​രു​ഷ ക​ര്‍​ഷ​ക​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് 15 പേ​ര​ട​ങ്ങു​ന്ന സം​ഘം ഇ​വി​ടെ കൃ​ഷി​ചെ​യ്യു​ന്ന​ത്. സൂ​ര്യ​കാ​ന്തി​ക്കു പു​റ​മേ ഉ​ഴു​ന്ന്, എ​ള്ള്, പ​യ​ര്‍, കൊ​ള്ളി എ​ന്നി​വ​യും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്.

സാ​ബു കു​ന്ന​ത്തു​പ​റ​മ്പി​ലാ​ണ് സം​ഘ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ്. സെ​ക്ര​ട്ട​റി സു​ജി​ത്ത് പ​ടി​ഞ്ഞാ​റൂ​ട്ട്, അം​ഗ​ങ്ങ​ളാ​യ വ​ര്‍​ഗീ​സ് കു​ന്ന​ത്തു​പ​റ​മ്പി​ല്‍, ജോ​ഷി പൊ​ട്ട​ത്തു​പ​റ​മ്പി​ല്‍, ജെ​യ്‌​സ​ണ്‍ ചോ​നി​യാ​ട​ന്‍, ര​വി കി​ഴ​ക്കേ​വ​ള​പ്പി​ല്‍, ജോ​ബി ചോ​നി​യാ​ട​ന്‍ എ​ന്നി​വ​രും സ​ഹാ​യ​ത്തി​നു​ണ്ട്. കൃ​ഷി ഹ​ര​മാ​ക്കി​യ ഇ​വ​ര്‍ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ല​ല്ല, മ​റി​ച്ച് സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് വി​രു​ന്നൊ​രു​ക്കി​യാ​ണ് ഇ​വി​ടെ സൂ​ര്യ​കാ​ന്തി കൃ​ഷി​ചെ​യ്ത​ത്.

Related posts

Leave a Comment