സ്ത്രീകള്‍ -പ്രത്യേകിച്ച് സ്ത്രീ അഭിനേതാക്കള്‍ നിങ്ങളുടെ സ്വത്തല്ല, നിങ്ങളുടെ സംസാര വിഷയങ്ങളുമല്ല, അല്ലെങ്കില്‍ സൗകര്യപ്രദമാകുമ്പോഴെല്ലാം എല്ലാവര്ക്കും അവരുടെ സംഭാഷണങ്ങളില്‍ ഉന്നയിക്കാന്‍ കഴിയുന്ന ഒരു ഉപഭോഗവസ്തുവല്ല. ഒരു വനിതാ അഭിനേതാവിന്റെ പേര് വിലകുറഞ്ഞ തമാശകള്‍ക്കോ, നിസാരമായ അപമാനങ്ങള്‍ക്കോ, സ്വന്തം വാദത്തെ ന്യായീകരിക്കാനോ ഉളള ഉപകരണമല്ല.
മറ്റുളളവരെ പരിഹസിക്കാനോ അല്ലെങ്കില്‍ ഒരു കാര്യം തെളിയിക്കാനോ ഒരു സ്ത്രീയുടെ ഐഡന്റിറ്റി ഉപയോഗിക്കുന്നത് ആ പ്രഭാഷകന്റെ മാനസികാവസ്ഥയെയും വളര്‍ന്നുവന്ന രീതിയെയും തുറന്നുകാട്ടുകയേ ഉളളൂ. മതി, ഇവിടെ നിര്‍ത്താം. ഈ ലോകത്തിലെ ഓരോ പുരുഷനും ഒരു സ്ത്രീയില്‍ നിന്നാണ് ജനിച്ചത്.
ഒരു നടിയെക്കുറിച്ച് വെറുതേ അഭിപ്രായം പറയുന്നതിനുമുമ്പ് സ്വയം ഒന്നുചോദിക്കുക-ആ ഉദാഹരണം നിങ്ങളുടെ അമ്മയെക്കുറിച്ചോ, സഹോദരിയെക്കുറിച്ചോ, ഭാര്യയെക്കുറിച്ചോ, മകളെയോ അല്ലെങ്കില്‍ നിങ്ങളുടെ സ്വന്തം കുടുംബത്തിലെ ഒരാളെക്കുറിച്ചോ ആണെങ്കില്‍ നിങ്ങൾ ഇതേരീതയില് സംസാരിക്കുമോ? ആളുകള്‍ ഇത്തരം അപമാനകരമായ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ അവര്‍ പരാമര്‍ശിക്കുന്ന സ്ത്രീയെ അപമാനിക്കുകയല്ല ചെയ്യുന്നത്.
മറിച്ച് അവര്‍ അവരുടെ സ്വന്തം മാനസികാവസ്ഥ, മോശം വളര്‍ത്തല്‍, മാനുഷിക മര്യാദയുടെ അടിസ്ഥാന അഭാവം എന്നിവ തുറന്നുകാട്ടുക മാത്രമാണ് ചെയ്യുന്നത്. ഇത് അനാദരവ് മാത്രമല്ല. ഇത് മനുഷ്യരാശിക്ക് അപമാനമാണ്. ഒപ്പം ഓര്‍ക്കുക, ബഹുമാനം ഒരിക്കലും ഒരു വണ്‍-വേ സ്ട്രീറ്റ് അല്ല. – ഖുശ്ബു
