സ​ർ​വൈ​വ​ലി​ന്‍റെ ഭാ​ഗ​മാ​യി​ട്ട് മ​നു​ഷ്യ​രി​ൽ വ​ന്ന് ചേ​ർ​ന്നി​രി​ക്കു​ന്ന വി​കാ​ര​മാ​ണ് പ്ര​ണ​യം: മീ​നാ​ക്ഷി അ​നൂ​പ്

എ​ല്ലാ കാ​ല​ത്തും പ്ര​ണ​യം ഒ​ന്ന് ത​ന്നെ​യാ​ണ്. ന​മു​ക്ക് മ​റ്റൊ​രാ​ളോ​ട് തോ​ന്നു​ന്ന ഇ​ഷ്ടം, പ്ര​ണ​യം ത​ന്നെ​യാ​ണ് അ​ത് എ​ല്ലാ കാ​ല​ത്തും എ​ന്ന് മീ​നാ​ക്ഷി അ​നൂ​പ്. സ​ർ​വൈ​വ​ലി​ന്‍റെ ഭാ​ഗ​മാ​യി​ട്ട് മ​നു​ഷ്യ​രി​ൽ വ​ന്ന് ചേ​ർ​ന്നി​രി​ക്കു​ന്ന വി​കാ​രം കൂ​ടി​യാ​ണ് അ​ത്. എ​ത്ര​കാ​ലം ക​ഴി​ഞ്ഞാ​ലും അ​ത് നി​ന്ന് പോ​കാ​നും പോ​കു​ന്നി​ല്ല. എ​ല്ലാ കാ​ല​ത്തും ഒ​രു പു​തി​യ ത​ല​മു​റ​യും ഒ​രു പ​ഴ​യ ത​ല​മു​റ​യു​മു​ണ്ട്. ന​മ്മ​ൾ‌ വ​രും കാ​ല​ത്തി​ന്‍റെ പ​ഴ​യ ത​ല​മു​റ​യാ​ണ്.

ന​മു​ക്ക് വ​ള​രെ മോ​ഡേ​ൺ എ​ന്ന് തോ​ന്നു​ന്ന​ത് അ​ടു​ത്ത ത​ല​മു​റ​യ്ക്ക് വ​ള​രെ പ​ഴ​ഞ്ച​നാ​യി തോ​ന്നും.‍ അ​ത് ത​ന്നെ​യാ​ണ് വി​വാ​ഹ​ത്തി​ന്‍റെ​യും പ്ര​ണ​യ​ത്തി​ന്‍റെ​യും കാ​ര്യ​മൊ​ക്കെ പ​റ​യു​മ്പോ​ൾ ഇ​പ്പോ​ൾ സ​മൂ​ഹ​ത്തി​ൽ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ്ര​ണ​യി​ച്ചോ അ​റേ​ഞ്ച്ഡാ​യോ വി​വാ​ഹം ചെ​യ്താ​ലും അ​തി​ൽ ബു​ദ്ധി​മു​ട്ട് തോ​ന്നി​യാ​ലും മ​റ്റു​ള്ള​വ​ർ എ​ന്ത് ക​രു​തു​മെ​ന്ന് വി​ചാ​രി​ച്ച് ആ ​ബ​ന്ധം തു​ട​രു​ന്ന ആ​ളു​ക​ൾ ഒ​രു​പാ​ട് പ​ഴ​യ ത​ല​മു​റ​യി​ലു​ണ്ട്.

പ​ക്ഷെ ഇ​ന്ന​ത്തെ ത​ല​മു​റ​യി​ലെ ആ​ളു​ക​ൾ​ക്ക് അ​ങ്ങ​നെ​യ​ല്ല. അ​വ​ർ​ക്ക് വി​വാ​ഹ​മെ​ന്നാ​ൽ പാ​ർ​ട്ണ​ർ​ഷി​പ്പാ​ണ്. അ​ത് ജെ​ൻ​സി വി​ഭാ​ഗ​ത്തി​ൽ‌​പ്പെ​ടു​ന്ന​തു കൊ​ണ്ട​ല്ല. കാ​ല​ഘ​ട്ട​വും ആ​ളു​ക​ളു​ടെ ചി​ന്താ​ഗ​തി​യും വ്യ​ത്യ​സ്ത​മാ​യ​തു​കൊ​ണ്ടാ​ണ്. ന​മ്മ​ൾ പ​റ​യു​ന്ന​ത് മ​ന​സി​ലാ​ക്കു​ന്ന അ​ച്ഛ​ന​മ്മ​മാ​രു​ടെ എ​ണ്ണം ഇ​ന്ന് സ​മൂ​ഹ​ത്തി​ൽ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. അ​തി​ൽ‌ ഞാ​ൻ സ​ന്തോ​ഷ​വ​തി​യാ​ണ്.

എ​നി​ക്ക് ഇ​ഷ്ട​പ്പെ​ടു​ന്ന ഞാ​ൻ ക​ണ്ടു​പി​ടി​ക്കു​ന്ന ആ​ളാ​കും എ​ന്‍റെ ജീ​വി​ത​പ​ങ്കാ​ളി.​പ​ക്ഷെ അ​ത്ത​രം കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് ഇ​പ്പോ​ൾ ചി​ന്തി​ക്കു​ന്ന​തേ​യി​ല്ല. 20 വ​യ​സേ എ​നി​ക്കു​ള്ളു. 28 വ​യ​സൊ​ക്കെ ആ​യ​ശേ​ഷം അ​തേ​ക്കു​റി​ച്ച് ന​മു​ക്ക് ആ​ലോ​ചി​ക്കാം എ​ന്ന് മീ​നാ​ക്ഷി അ​നൂ​പ് പ​റ​ഞ്ഞു.

Related posts

Leave a Comment