കാ​ലം മറക്കാ​ത്ത ഇ​ടു​ക്കി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്

കാ​ലം മറക്കാ​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു 1987 -ൽ ​ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന​ത്. ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ലെ ത​ങ്ക​മ​ണി​യി​ൽ 1986 -ലു​ണ്ടാ​യ പോ​ലീ​സ് വെ​ടി​വെ​പ്പും മ​റ്റു സം​ഭ​വ​വി​കാ​സ​ങ്ങ​ളു​മാ​ണ് 1987-ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം അ​ന്ന​ത്തെ പ്ര​തി​പ​ക്ഷ​മാ​യി​രു​ന്ന എ​ൽ​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു വി​ഷ​യം.

ത​ങ്ക​മ​ണി സം​ഭ​വ​ത്തെ തു​ട​ർ​ന്ന് 1987 – ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ടു​ക്കി നി​യ​മ​സ​ഭാ മ​ണ്ഡ​ലം സം​സ്ഥാ​ന​ത്ത് ത​ന്നെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി. കോ​ൺ​ഗ്ര​സ് (ഐ)​യി​ലെ റോ​സ​മ്മ ചാ​ക്കോ​യെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​ക്കി. സി​പി​എ​മ്മി​ന്‍റെ സ്ഥാ​നാ​ർ​ത്ഥി അ​ഡ്വ. മേ​രി സി​റി​യ​ക്കാ​യി​രു​ന്നു. സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പി.​പി. സു​ലൈ​മാ​ൻ റാ​വു​ത്ത​ർ സ്വ​ത​ന്ത്ര​നാ​യും മ​ത്സ​രി​ച്ചു.

സാ​മൂ​ഹ്യ ന​വോ​ത്ഥാ​ന നാ​യ​ക​ൻ​മാ​ർ പ​ല​രും സു​ലൈ​മാ​ൻ റാ​വു​ത്ത​ർ​ക്കു​വേ​ണ്ടി രം​ഗ​ത്തി​റ​ങ്ങി. ഇ​തോ​ടെ കോ​ൺ​ഗ്ര​സും ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ചു. മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കെ. ​ക​രു​ണാ​ക​ര​ന്‍റെ ഇ​ട​പെ​ട​ലി​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന രാ​ജീ​വ് ഗാ​ന്ധി​യെ ക​ട്ട​പ്പ​ന​യി​ലെ​ത്തി​ച്ച് പ്ര​ചാ​ര​ണ​ത്തി​നി​റ​ക്കി.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ റോ​സ​മ്മ ചാ​ക്കൊ 34330 വോ​ട്ടു നേ​ടി വി​ജ​യി​ച്ചു. സു​ലൈ​മാ​ൻ റാ​വു​ത്ത​ർ 32750 വോ​ട്ടു നേ​ടി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​ത് ഇ​ട​തു കേ​ന്ദ്ര​ങ്ങ​ളെ അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ ഞെ​ട്ടി​ച്ചു. മേ​രി സി​റി​യ​ക്കി​ന് 24529 വോ​ട്ടേ നേ​ടാ​നാ​യു​ള്ളു. ത​ങ്ക​മ​ണി സം​ഭ​വം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് പ്ര​ചാ​ര​ണം ന​ട​ത്തി​യ ഇ​ട​തു​പ​ക്ഷം സം​സ്ഥാ​ന​ത്ത് 78 സീ​റ്റു നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തി​യെ​ങ്കി​ലും ജി​ല്ല​യി​ൽ അ​ഞ്ചി​ൽ നാ​ലു സീ​റ്റും യു​ഡി​എ​ഫ് ക​ര​സ്ഥ​മാ​ക്കി.

ത​ങ്ക​മ​ണി സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച​ന്വേ​ഷി​ക്കാ​ൻ പ്ര​ഹ്ലാ​ദ​ൻ, ശ്രീ​ദേ​വി ക​മ്മീ​ഷ​നു​ക​ളെ നി​യോ​ഗി​ച്ചു. പോ​ലീ​സു​കാ​ർ​ക്കെ​തി​രേ സ​സ്പെ​ൻ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. എ​ന്നാ​ൽ ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​യ കേ​സു​ക​ളെ​ല്ലാം പി​ന്നീ​ട് കോ​ട​തി ത​ള്ളി​ക്ക​ള​യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment