റഷ്യൻ ആക്രമണം: യുക്രെയ്നിൽ ആറു പേർ കൊല്ലപ്പെട്ടു

കീ​വ്: യു​ക്രെ​യ്നി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ റ​ഷ്യ​ൻ ഡ്രോ​ൺ, മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ടു. 46 പേ​ർ​ക്കു പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച രാ​ത്രി 400 ദീ​ർ​ഘ​ദൂ​ര ഡ്രോ​ണു​ക​ളാ​ണ് റ​ഷ്യ പ്ര​യോ​ഗി​ച്ച​ത്.

23 ക്രൂ​സ് മി​സൈ​ലു​ക​ളും ഏ​ഴു ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും റ​ഷ്യ യു​ക്രെ​യ്നു നേ​ർ​ക്കു തൊ​ടു​ത്തു. പ​ത്തി​ട​ത്താ​യി​രു​ന്നു ആ​ക്ര​മ​ണം. നാ​ലു ദി​വ​സ​ത്തി​നി​ടെ 619 ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് റ​ഷ്യ ന​ട​ത്തി​യ​തെ​ന്ന് യു​ക്രെ​യ്ൻ സേ​നാ ത​ല​വ​ൻ അ​ലെ​ക്സാ​ണ്ട​ർ സി​ർ​സ്കി പ​റ​ഞ്ഞു.

Related posts

Leave a Comment