എ​ട​യാ​റി​ലെ ഓ​യി​ല്‍ ക​മ്പ​നി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം; ഒ​രാ​ള്‍ മ​രി​ച്ചു


കൊ​ച്ചി: എ​ട​യാ​ര്‍ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ഓ​യി​ല്‍ നി​ര്‍​മാ​ണ ക​മ്പ​നി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ഒ​രാ​ള്‍ വെ​ന്തു മ​രി​ച്ചു. ഇന്നു രാ​വി​ലെ 8.30ഓ​ടെ ആ​ണ് തീപി​ടി​ത്തം ഉ​ണ്ടാ​യ​ത്.

മ​രി​ച്ച ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ അ​ഗ്നി​ശ​മ​ന സേ​നയുടെ നേ​തൃ​ത്വ​ത്തി​ല്‍ തു​ട​ര്‍​ന്നു വ​രി​ക​യാ​ണ്. ക​മ്പ​നി​ക്കു​ള്ളി​ല്‍ മ​റ്റാരും കു​ടു​ങ്ങി​പ്പോ​യി​ട്ടി​ല്ലെ​ന്നാ​ണ് നി​ല​വി​ലെ വി​വ​രം. കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ളും തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും‍ ഊ​ര്‍​ജി​ത​പ്പെ​ടു​ത്തി.

24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​മ്പ​നി​യാ​ണി​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. രാ​വി​ലെ തൊ​ഴി​ലാ​ളി​ക​ളെ​ത്തി ജോ​ലി​ക​ള്‍ ആ​രം​ഭി​ച്ച​തി​ന് ശേ​ഷ​മാ​ണ് തീ ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

ഇ​തോ​ടെ തൊ​ഴി​ലാ​ളി​ക​ള്‍ പു​റ​ത്തേ​ക്ക് ഓ​ടി. ഇ​തി​നി​ടെ​യാ​ണ് ഒ​രാ​ള്‍ ഉള്ളി​ല്‍ അ​ക​പ്പെ​ട്ടു പോ​യ​ത്. ര​ക്ഷ​പ്പെ​ട്ട​വ​ര്‍​ക്ക് ആ​ര്‍​ക്കും കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ലെ​ന്നാ​ണ് വി​വ​രം. പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി വ​രി​ക​യാ​ണ്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി​ട്ടു​ള്ള​താ​യാ​ണ് വി​വ​രം.

Related posts

Leave a Comment