തിരുവനന്തപുരം: യു. പ്രതിഭയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തിൽ നടപടിയെടുക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്കി. ഇന്ന് വൈകുന്നേരത്തിന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ നിര്‍ദേശം നല്കി..
വിവാദപരാമര്‍ശത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് സ്വമേധയാ പരിശോധന നടത്തുകയാണെന്നും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലെ വിവാദ വീഡിയോ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു. പ്രതിഭയ്ക്കെതിരെ യുഡിഎഫ് ഭാരവാഹി സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത് വിവാദമായിരുന്നു.
