‘എ​ല്ലാ‌യ്‌പ്പോ​ഴും നി​ർ​ഭ​യ​ത്തോ​ടെ ഞ​ങ്ങ​ൾ​ക്ക് ന​ട​ക്കാം’: പാ​തി​രാ​ത്രി 2.30 ന് ​ഗു​ഡ്ഗാ​വി​ലെ തെ​രു​വു​ക​ളി​ലൂ​ടെ ന​ട​ന്ന് ദ​മ്പ​തി​ക​ൾ; വീ​ഡി​യോ വൈ​റ​ൽ

ഇ​ന്ത്യ​യി​ൽ സ്ത്രീ​ക​ൾ സു​ര​ക്ഷി​ത​ര​ല്ലെ​ന്ന് വാ​ദി​ക്കു​ന്പോ​ഴും അ​ത​ങ്ങ​നെ​യ​ല്ലെ​ന്ന് പ​റ​യു​ക​യാ​ണ് ക്രി​യേ​റ്റീ​വ് ഇ​ൻ​ട്രോ​വെ​ർ​ട്ട്സ് എ​ന്ന പേ​രി​ൽ സം​യു​ക്ത ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ട് ന​ട​ത്തു​ന്ന ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രാ​യ ദ​ന്പ​തി​ക​ൾ. രാ​ത്രി വൈ​കി​യു​ള്ള ന​ട​ത്ത​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് പ​ങ്കു​വ​ച്ച​ത്. “ഞ​ങ്ങ​ൾ പു​തി​യ വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി​യ​ത​ല്ല. ഞ​ങ്ങ​ളു​ടെ ജീ​വി​തം ന​വീ​ക​രി​ച്ചു. പു​ല​ർ​ച്ചെ 2:30 ന് ​ഭ​യ​മി​ല്ലാ​തെ ന​ട​ക്കു​ന്ന​ത് വ്യ​ത്യ​സ്ത​മാ​ണ്.” എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് അ​വ​ർ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

ശാ​ന്ത​മാ​യ ചു​റ്റു​പാ​ടും. തെ​രു​വ് വെ​ളി​ച്ച​ത്തി​ന്‍റേ​യും സ​ഹാ​യ​ത്തോ​ടെ അ​വ​ർ റോ​ഡി​ൽ​ക്കൂ​ടി ന​ട​ക്കു​ക​യാ​ണ്. ത​ങ്ങ​ളു​ടെ റെ​സി​ഡ​ന്‍​ഷ്യ​ൽ ഏ​രി​യ​യി​ലൂ​ടെ​യാ​ണ് ദ​മ്പ​തി​ക​ളും രാ​ത്രി ന​ട​ത്തം. ഇ​രു​വ​രു​ടെ​യും ന​ട​ത്ത​ത്തി​നി​ടെ ദൂ​രെ ത​ങ്ങ​ളെ പോ​ലെ രാ​ത്രി ന​ട​ത്ത​ത്തി​നി​റ​ങ്ങി​യ മ​റ്റൊ​രു ദ​മ്പ​തി​ക​ളെ​യും അ​വ​ർ വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്നു.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ൾ ക​മ​ന്‍റു​മാ​യി എ​ത്തി. നി​ങ്ങ​ൾ​ക്ക് ന​ല്ല​താ​ണ്, പ​ക്ഷേ എ​ല്ലാ​വ​ർ​ക്കും ഇ​ത്ത​ര​ത്തി​ലു​ള്ള സു​ര​ക്ഷ ല​ഭ്യ​മ​ല്ല എ​ന്നാ​ണ് പ​ല​രും ക​മ​ന്‍റ് ചെ​യ്ത​ത്.

 

Related posts

Leave a Comment