അ​ക്കാ​ര്യ​ത്തി​ല്‍ അ​വ​ര്‍ മി​ക​ച്ച​വ​രാ​ണ്, ഞാ​ന്‍ ഒ​രു മ​ര​ക്ക​ട്ട പോ​ലെ​യെ​ന്ന് അ​ഭി​ഷേ​ക് ബ​ച്ച​ൻ

എ​ന്‍റെ ഭാ​ര്യ​യെ നി​ങ്ങ​ള്‍ ക​ണ്ടി​ട്ടു​ണ്ടോ? റെ​ഡ് കാ​ര്‍​പ്പ​റ്റി​ല്‍ അ​വ​ള്‍ നി​ല്‍​ക്കു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ടോ? റെ​ഡ് കാ​ര്‍​പ്പ​റ്റി​ല്‍ നി​ല്‍​ക്കു​ന്ന​താ​ണ് എ​നി​ക്ക് ഏ​റ്റ​വും ഭ​യ​മു​ള​ള കാ​ര്യം. അ​വ​ള്‍ കൂ​ടെ​യു​ണ്ടെ​ങ്കി​ല്‍ അ​ങ്ങേ​യ​റ്റം പേ​ടി​യാ​ണ്. അ​വ​രെ​ല്ലാം പ്രൊ​ഫ​ഷ​ണ​ലു​ക​ളാ​ണ്, അ​ക്കാ​ര്യ​ത്തി​ല്‍ അ​വ​ര്‍ മി​ക​ച്ച​വ​രാ​ണ്. ഞാ​ന്‍ ഒ​രു മ​ര​ക്ക​ട്ട പോ​ലെ​യാ​ണ്. എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യി​ല്ല.

കൈ ​പോ​ക്ക​റ്റി​ലി​ട​ണോ എ​ന്നൊ​ക്കെ ആ​ലോ​ചി​ക്കും. ഞാ​ന്‍ അ​സ്വ​സ്ഥ​നാ​വും. എ​ന്‍റെ അ​വ​സ്ഥ കാ​ണു​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​മാ​ര്‍ ഒ​രി​ക്ക​ല്‍​ക്കൂ​ടി ന​ന്നാ​യി ചി​രി​ക്കാ​നൊ​ക്കെ ആ​വ​ശ്യ​പ്പെ​ടാ​റു​ണ്ട്.

അ​ത്ത​ര​മൊ​രു അ​വ​സ​ര​ത്തി​ല്‍ ഞാ​ന്‍ ദേ​ഷ്യ​ത്തി​ലാ​ണെ​ന്ന് അ​വ​ര്‍ തെ​റ്റി​ദ്ധ​രി​ച്ചു. ഞ​ങ്ങ​ള്‍ എ​ന്തു തെ​റ്റാ​ണു ചെ​യ്ത​ത്, നി​ങ്ങ​ള്‍​ക്കെ​ന്താ​ണ് ഇ​ത്ര നീ​ര​സം എ​ന്ന് അ​വ​ര്‍ ചോ​ദി​ച്ചി​രു​ന്നു. അ​വ​രോ​ട് സോ​റി പ​റ​ഞ്ഞാ​ണ് ഞാ​ന്‍ അ​വി​ടെ​നി​ന്ന് പോ​യ​ത്. –അ​ഭി​ഷേ​ക് ബ​ച്ച​ൻ

Related posts

Leave a Comment