ഹ​രി​പ്പാ​ട്ട് കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ യു​ഡി​എ​ഫ്-​എ​ൽ​ഡി​എ​ഫ് സം​ഘ​ർ​ഷം: പോ​ലീ​സി​നും പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​രി​ക്ക്

ഹ​രി​പ്പാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന് സ​മാ​പ​നം കു​റി​ച്ച കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ ഹ​രി​പ്പാ​ട് എ​ഴി​ക്ക​ക​ത്ത് ജം​ഗ്ഷ​നി​ൽ യു​ഡി​എ​ഫ്-​എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം. ഇ​രു​വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രും ജം​ഗ്ഷ​നി​ൽ മു​ഖാ​മു​ഖം എ​ത്തി​യ​തോ​ടെ​യു​ണ്ടാ​യ ത​ർ​ക്കം അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

വാ​ശി​യേ​റി​യ മു​ദ്രാ​വാ​ക്യം വി​ളി​ക​ൾ​ക്കി​ടെ ഉ​ട​ലെ​ടു​ത്ത ത​ർ​ക്കം കൈ​യാ​ങ്ക​ളി​യി​ലേ​ക്കു നീ​ങ്ങു​ക​യും പ്ര​വ​ർ​ത്ത​ക​ർ പ​ര​സ്പ​രം ക​ല്ലു​ക​ളും ക​മ്പു​ക​ളും ഉ​പ​യോ​ഗി​ച്ച് ഏ​റ്റു​മു​ട്ടു​ക​യു​മാ​യി​രു​ന്നു. സം​ഘ​ർ​ഷ​ത്തി​നിടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഖി​ൽ കൃ​ഷ്ണ​ന്‍റെ ക​ഴു​ത്തി​ന് ക​ല്ലേ​റി​ൽ മു​റി​വേ​റ്റു. യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ൻ അ​ജി​ത് മി​ത്ര, സി​പി​എം ടൗ​ൺ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷസാ​ധ്യ​ത ക​ണ്ട​തോ​ടെ പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും ഇ​രു​വി​ഭാ​ഗ​ത്തെ​യും ശാ​ന്ത​രാ​ക്കാ​നും പോ​ലീ​സ് പ​ര​മാ​വ​ധി ശ്ര​മി​ച്ചെ​ങ്കി​ലും അ​ക്ര​മാ​സ​ക്ത​രാ​യ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​നു നേ​രെ തി​രി​യു​ക​യാ​യി​രു​ന്നു. പോ​ലീ​സി​നുനേ​രേ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ എ​സ്‌​ഐ നൗ​ഷാ​ദി​നും സി​പി​ഒ രാ​ജ​ഗോ​പാ​ലി​നും പ​രി​ക്കേ​റ്റു.

എ​സ്‌​ഐ നൗ​ഷാ​ദി​ന്‍റെ ത​ല​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സി‌​പി‌​ഒ രാ​ജ​ഗോ​പാ​ലി​ന്‍റെ കൈ​യ്ക്ക് പൊ​ട്ട​ലു​ണ്ട്.​ പ്ര​വ​ർ​ത്ത​ക​ർ പി​രി​ഞ്ഞു​പോ​കാ​തി​രു​ന്ന​തി​നെ​ത്തു ട​ർ​ന്ന് പോലീ​സ് ലാ​ത്തി​വീ​ശി​യാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്. തു​ട​ർ​ന്ന് കേ​ര​ള പോ​ലീ​സി​നൊ​പ്പം കേ​ന്ദ്ര​സേ​ന​യും സ്ഥ​ല​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​ത്തി​ന് അ​യ​വുവ​ന്ന​ത്. സം​ഘ​ർ​ഷ​ത്തി​നു പി​ന്നാ​ലെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പോ​ലീ​സ് സ​ന്നാ​ഹം എ​ഴി​ക്ക​ക​ത്തും ഹ​രി​പ്പാ​ട് ന​ഗ​ര​ത്തി​ലും ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.

പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ച് മ​ണ്ഡ​ലം നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​ലേ​ക്ക് ക​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, വോ​ട്ടെ​ടു​പ്പ് ദി​വ​സ​മാ​യ നാ​ളെ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം ക​ന​ത്ത ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി.

Related posts

Leave a Comment