ചെറുതോണി: ആൻ മരിയയും എയ്ഞ്ചൽ മരിയയും ത്രില്ലടിച്ചിരിക്കുകയാണ്. തങ്ങളുടെ കന്നി വോട്ട് പ്രിയ പിതാവിനുതന്നെ ചെയ്യാനായതിന്റെ ത്രില്ലാണിവർക്ക്.
ഇന്നലെ രാവിലെ എട്ടോടെ പിതാവായ ഇടുക്കി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി റോഷി അഗസ്റ്റിനും മാതാവ് റാണിക്കുമൊപ്പമാണ് ആൻ മരിയയും എയ്ഞ്ചൽ മരിയയും കന്നിവോട്ട് രേഖപ്പെടുത്താനായി വാഴത്തോപ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 81-ാം നമ്പർ ബൂത്തിൽ എത്തിയത്.
കേരള കോൺഗ്രസ് -എം ചെയർമാനായിരുന്ന കെ.എം. മാണിയുടെ ഏഴാം ചരമ വാർഷികദിനമായിരുന്ന ഇന്നലെ ചെറുതോണിയിലെ പാർട്ടി ഓഫീസിൽ അനുസ്മരണം നടത്തിയ ശേഷമാണ് വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിലെത്തിയത്. പപ്പയ്ക്കുതന്നെ ആദ്യവോട്ട് ചെയ്യാനായതിലെ സന്തോഷം ഇരുവരും മറച്ചുവച്ചില്ല.
