ബാ​ഡ്മി​ന്‍റ​ണ്‍ ഏ​ഷ്യ ചാ​മ്പ്യ​ന്‍​ഷി​പ്പ്: ആ​യു​ഷ് ഷെ​ട്ടി സെ​മി​യി​ൽ

നിം​ഗ്ബോ(​ചൈ​ന): ബാ​ഡ്മി​ന്‍റ​ണ്‍ ഏ​ഷ്യ ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ ഇ​ന്ത്യ​യു​ടെ ആ​യു​ഷ് ഷെ​ട്ടി സെ​മി​ഫൈ​ന​ലി​ൽ. ഇ​ന്ന് ന​ട​ന്ന ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ‌ ഇ​ന്തോ​നേ​ഷ്യ​യു​ടെ ജോ​നാ​ഥ​ൻ ക്രി​സ്റ്റി​യെ ത​ക​ർ​ത്താ​ണ് ആ​യു​ഷ് ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്.

നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു ആ​യു​ഷി​ന്‍റെ ജ​യം. സ്കോ​ർ: 23-21, 21-17. ആ​ദ്യ റൗ​ണ്ടി​ല്‍ ലോ​ക ഏ​ഴാം ന​മ്പ​ര്‍ താ​ര​മാ​യ ചൈ​ന​യു​ടെ ലി ​ഷി ഫെ​ങി​നെ (21-13, 21-16) അ​ട്ടി​മ​റി​ച്ച് പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ച ആ​യു​ഷ്, അ​വ​സാ​ന എ​ട്ടി​ലേ​ക്ക് കു​തി​ച്ചു. പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ താ​യ്‌​വാ​ന്‍റെ ചി ​യു ജീ​നി​നെ നേ​രി​ട്ടു​ള്ള ഗെ​യി​മി​നു കീ​ഴ​ട​ക്കി​യാ​ണ് ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ച​ത്. സ്‌​കോ​ര്‍: 21-16, 21-12.

Related posts

Leave a Comment