വി​ഷു പ​ടി​വാ​തി​ല്‍​ക്ക​ലി​ൽ;​ക​ണി​ക​ണ്ടു​ണ​രാ​ന്‍ ക​ണി​വെ​ള്ള​രി വി​ള​യി​ച്ച് രാ​ജ​ന്‍ പ​ന​ങ്കൂ​ട്ട​ത്തി​ല്‍

മൂ​ന്നു​മു​റി: വി​ഷു പ​ടി​വാ​തി​ല്‍​ക്ക​ലെ​ത്തി​യ​തോ​ടെ ക​ണി​യൊ​രു​ക്കാ​നു​ള്ള വെ​ള്ള​രി​ക്കാ​യ്ക​ള്‍ വി​ള​വെ​ടു​ക്കു​ന്ന തി​ര​ക്കി​ലാ​ണ് മ​റ്റ​ത്തൂ​രി​ലെ ക​ര്‍​ഷ​ക​നാ​യ താ​ളൂ​പ്പാ​ടം സ്വ​ദേ​ശി രാ​ജ​ന്‍ പ​ന​ങ്കൂ​ട്ട​ത്തി​ല്‍.രാ​ജ​ന്‍ വി​ള​യി​ച്ചെ​ടു​ത്ത ക​ണി​വെ​ള്ള​രി​ക്കാ​യ്ക​ള്‍ ഹോ​ര്‍​ട്ടി​കോ​ര്‍​പ്പ് വ​ഴി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട്. കേ​ര​ള വെ​ജി​റ്റ​ബി​ള്‍ ആ​ന്‍​ഡ് ഫ്രൂ​ട്ട് പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​നു കീ​ഴി​ല്‍ കോ​ടാ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​റ്റ​ത്തൂ​ര്‍ സ്വാ​ശ്ര​യ​ക​ര്‍​ഷ​ക വി​പ​ണി വ​ഴി​യാ​ണ് രാ​ജ​ന്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വെ​ള്ളി​രി ഭൂ​രി​ഭാ​ഗ​വും വി​റ്റ​ഴി​ക്കു​ന്ന​ത്.

മൂ​ന്നു​മു​റി​ക്ക​ടു​ത്തു​ള്ള ചെ​ട്ടി​ച്ചാ​ല്‍ പാ​ട​ശേ​ഖ​ര​ത്തി​ല്‍ സ്വ​ന്ത​മാ​യു​ള്ള ര​ണ്ട​ര​യേ​ക്ക​റോ​ളം നി​ല​ത്തി​ലാ​ണ് രാ​ജ​ന്‍റെ വെ​ള്ള​രി​ക്കൃ​ഷി. തു​ട​ര്‍​ച്ച​യാ​യു​ള്ള ആ​റാം വ​ര്‍​ഷ​മാ​ണ് രാ​ജ​ന്‍ ഇ​വി​ടെ വെ​ള്ളി​രി കൃ​ഷി ചെ​യ്യു​ന്ന​ത്. ആ​ണ്ടി​ല്‍ ര​ണ്ടു​ത​വ​ണ നെ​ല്‍​കൃ​ഷി ചെ​യ്തു​പോ​രു​ന്ന പാ​ട​ത്ത് വേ​ന​ല്‍​ക്കാ​ല വി​ള​യാ​യാ​ണ് ക​ണി​വെ​ള്ള​രി ന​ട്ടു​വ​ള​ര്‍​ത്തു​ന്ന​ത്. മി​ക​ച്ച വി​ള​വു​ത​രു​ന്ന മ​ഞ്ചേ​രി ഇ​ന​ത്തി​ലു​ള്ള വെ​ള്ള​രി​വി​ത്താ​ണ് ഇ​ത്ത​വ​ണ​യും രാ​ജ​ന്‍ കൃ​ഷി​ക്കു​പ​യോ​ഗി​ച്ച​ത്.

ഓ​രോ വ​ര്‍​ഷ​വും വി​ള​വെ​ടു​ക്കു​മ്പോ​ള്‍ മി​ക​ച്ച വെ​ള്ള​രി​ക്കാ​യ്ക​ള്‍ മാ​റ്റി​വ​ച്ച് അ​വ​യി​ല്‍ നി​ന്ന് എ​ടു​ക്കു​ന്ന വി​ത്തു​ക​ളാ​ണ് തു​ട​ര്‍​ന്നു​ള്ള വ​ര്‍​ഷം കൃ​ഷി​യി​റ​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കാ​റു​ള്ള​ത്. ഒ​രാ​ഴ്ച മു​മ്പാ​ണ് രാ​ജ​ന്‍റെ കൃ​ഷി​യി​ട​ത്തി​ല്‍ വെ​ള്ള​രി​യു​ടെ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്. ഇ​ത്ത​വ​ണ അ​നു​ഭ​വ​പ്പെ​ട്ട ക​ടു​ത്ത ചൂ​ട് ഉ​ത്പാ​ദ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വെ​ള്ള​രി​ക്ക​യു​ടെ ഇ​പ്പോ​ഴ​ത്തെ വി​ല​നി​ല​വാ​രം ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണ്. എ​ന്നാ​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന കൃ​ഷി​ച്ചെ​ല​വി​നും അ​ധ്വാ​ന​ത്തി​നും അ​നു​സൃ​ത​മാ​യ രീ​തി​യി​ലു​ള്ള വി​ല ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭി​ക്കു​ന്നി​ല്ലെ​ന്ന സ​ങ്ക​ട​വും ക​ര്‍​ഷ​ക​ര്‍​ക്കു​ണ്ട്.

വി​ള​വെ​ടു​ത്ത വെ​ള്ള​രി​ക്കാ​യ്ക​ള്‍ വി​എ​ഫ്പി​സി​കെ മു​ഖേ​ന ഹോ​ര്‍​ട്ടി​കോ​ര്‍​പ്പി​നാ​ണ് ന​ല്‍​കു​ന്ന​ത്.12 ട​ണ്ണി​ലേ​റെ ക​ണി​വെ​ള്ള​രി​യ്ക്ക​യാ​ണ് ഇ​ന്ന​ലെ ഹോ​ര്‍​ട്ടി​കോ​ര്‍​പ്പ് ഇ​വി​ടെ​നി​ന്ന് സം​ഭ​രി​ച്ച​ത്. ക​ഠി​നാ​ധ്വാ​ന​വും അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യും ഉ​ണ്ടെ​ങ്കി​ല്‍ ഈ ​കൃ​ഷി​യി​ല്‍ നി​ന്ന് മി​ക​ച്ച വ​രു​മാ​നം നേ​ടാ​നാ​കു​മെ​ന്ന് മ​റ്റ​ത്തൂ​രി​ലെ മാ​തൃ​കാ​ക​ര്‍​ഷ​ക​നാ​യ രാ​ജ​ന്‍ പ​റ​യു​ന്നു.

ക​ണി​വെ​ള്ള​രി​ക്കു പു​റ​മെ വാ​ഴ, വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ള്‍ എ​ന്നി​വ​യും കൃ​ഷി​ചെ​യ്യു​ന്നു​ണ്ട്. കൃ​ഷി​പ്പ​ണി​ക​ളി​ല്‍ ഭാ​ര്യ ഷീ​ജ ഒ​പ്പ​മു​ണ്ട്. വി​ദ്യാ​ര്‍​ഥി​ക​ളാ​യ മ​ക്ക​ള്‍ അ​ക്ഷ​യും അ​ഭി​ജി​ത്തും ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ല്‍ മാ​താ​പി​താ​ക്ക​ളെ സ​ഹാ​യി​ക്കാ​നാ​യി കൃ​ഷി​തോ​ട്ട​ത്തി​ല്‍ എ​ത്താ​റു​ണ്ട്.

Related posts

Leave a Comment