വി​ഷു​വി​ന് പ​ട​ക്കം​പൊ​ട്ടി​ച്ച കു​ട്ടി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ; ചോ​ദ്യം ചെ​യ്ത യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ മൂ​ന്നം​ഗ സം​ഘം ആ​ക്ര​മി​ച്ചു

ചെ​റാ​യി: വി​ഷു ത​ലേ​ന്ന് രാ​ത്രി പ​ട​ക്കം പൊ​ട്ടി​ച്ച കു​ട്ടി​ക​ളെ അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത മൂ​ന്നം​ഗ സം​ഘ​ത്തെ ചോ​ദ്യം ചെ​യ്ത യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ ഇ​രു​മ്പ് പൈ​പ്പു​കൊ​ണ്ട് ആ​ക്ര​മി​ച്ചു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മു​ന​മ്പം പാ​ണ്ടി​ക​ശാ​ല പൃ​ഥി​രാ​ജി​നാ​ണ്(32) പ​രി​ക്കേ​റ്റ​ത് . പ​ള്ളി​പ്പു​റം ഭു​വ​നേ​ശ്വ​രി ബീ​ച്ചി​ലാ​ണ് സം​ഭ​വം. ത​ല​യ്ക്ക് അ​ടി​യേ​റ്റ് പൊ​ട്ടി​യ അ​വ​സ്ഥ​യി​ല്‍ പൃ​ഥ്വി​രാ​ജി​നെ പി​ന്നീ​ട് കു​ഴി​പ്പി​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.


സം​ഭ​വ​ത്തി​ല്‍ പ​ള്ളി​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ശ​ര​ണ്‍​ജി​ത്ത്, ക​ടു​വ​ങ്ക​ശേ​രി അ​നീ​ഷ്, ക​ള​പ്പു​ര​ക്ക​ല്‍ പ്ര​ശാ​ന്ത് എ​ന്നി​വ​ര്‍​ക്കെ​തി​രെ മു​ന​മ്പം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​ക​ളെ എ​ത്ര​യും വേ​ഗം അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ഇ​ന്ന്
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​ജി.​പൃ​ഥ്വി​രാ​ജി​നെ ആ​ക്ര​മി​ച്ച സം​ഘ​ത്തെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഇ​ന്ന് വൈ​കി​ട്ട് ആ​റി​ന് മു​ന​മ്പ​ത്ത് പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തും.

മ​ര്‍​ദ്ദി​ച്ച​ത് പ​ള്ളി​പ്പു​റം ബീ​ച്ചി​ലെ ല​ഹ​രി മാ​ഫി​യാ​ണെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. ബീ​ച്ചി​ലെ ല​ഹ​രി മാ​ഫി​യ​ക​ളെ തു​ര​ത്താ​ന്‍ പോ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment