ശ​ക്ത​മാ​യ കാ​റ്റി​ൽ വീ​ടി​നു മു​ക​ളി​ൽ തെ​ങ്ങ് വീ​ണു; ഏ​ഴു​പേ​ർ ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

ഹ​രി​പ്പാ​ട്: പ​ള്ളി​പ്പാ​ട്ട് മ​ഴ​യി​ലും കാ​റ്റി​ലും തെ​ങ്ങ് ഒ​ടി​ഞ്ഞു​വീ​ണ് വീ​ട് ത​ക​ർ​ന്നു. കു​രീ​ത്ത​റ പൂ​തു​ക്കാ​ട് പു​ത്ത​ൻ​വീ​ട്ടി​ൽ ജ​യ​ല​ക്ഷ്മി​യു​ടെ വീ​ടി​ന് മു​ക​ളി​ലേ​ക്കാ​ണ് തെ​ങ്ങു​വീ​ണ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കി​ട്ട് ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന്‍റെ ഹാ​ളി​നും അ​ടു​ക്ക​ള​യ്ക്കും മു​ക​ളി​ലേ​ക്കാ​ണ് തെ​ങ്ങ് പ​തി​ച്ച​ത്. ഷീ​റ്റ് മേ​ഞ്ഞ ഈ ​ഭാ​ഗ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​പ​ക​ട​സ​മ​യ​ത്ത് കു​ട്ടി​ക​ള​ട​ക്കം ഏ​ഴു​പേ​ർ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. വ​ലി​യ ശ​ബ്ദം കേ​ട്ട് എ​ല്ലാ​വ​രും പു​റ​ത്തേ​ക്ക് ഓ​ടി മാ​റി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

അ​യ​ൽ​വാ​സി​യു​ടെ പു​ര​യി​ട​ത്തി​ൽ നി​ന്നി​രു​ന്ന തെ​ങ്ങ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നും അ​ത് വെ​ട്ടി​മാ​റ്റ​ണ​മെ​ന്നും മു​ൻ​പ് പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നോ ഉ​ട​മ​യു​ടെ ഭാ​ഗ​ത്തു​നി​ന്നോ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് ജ​യ​ല​ക്ഷ്മി ആ​രോ​പി​ച്ചു.

Related posts

Leave a Comment