ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​ശ്ച​ലം; രാ​ത്രി​യി​ലും കു​രു​ക്ക​ഴി​യാ​തെ ആ​ല​പ്പു​ഴ ന​ഗ​രം

ആ​ല​പ്പു​ഴ: രാ​ത്രി എ​ട്ടു​ക​ഴി​ഞ്ഞാ​ലും ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​യാ​തെ ആ​ല​പ്പു​ഴ പ​ട്ട​ണം. ഗ​താ​ഗ​തനി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​ശ്ച​ല​മാ​കു​ന്ന​ത് പൊ​തു​ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്. ഗ​താ​ഗ​ത​ത്തി​ര​ക്ക് കു​റ​യും മു​ൻ​പു ത​ന്നെ ജം​ഗ്ഷ​നു​ക​ളി​ൽനി​ന്നു ട്രാ​ഫി​ക് പോ​ലീ​സ് പി​ൻ​വാ​ങ്ങു​ന്ന​തും അ​വി​ടവി​ടെ മാ​ത്ര​മു​ള്ള സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ ഓ​ഫ് ചെ​യ്യു​ന്ന​തു​മാ​ണ് വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ലേ​ക്ക് ന​ഗ​ര​ത്തെ ത​ള്ളി​വി​ടു​ന്ന​ത്.

പ​ട്ട​ണ​ത്തി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​രും അ​ത്യാ​സ​ന്ന നി​ല​യി​ലു​ള്ള രോ​ഗി​ക​ളു​മാ​യി പോ​കു​ന്ന ആം​ബു​ല​ൻ​സു​ക​ളും ഈ ​കു​രു​ക്കി​ൽ​പ്പെടു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.കു​രു​ക്ക് മു​റു​കു​മ്പോ​ൾ സ​മീ​പ ക​ട​ക്കാ​രും ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രും മ​റ്റു​മാ​ണ് റോ​ഡി​ലിറ​ങ്ങി വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ടു​ന്ന​ത്. ട്രാ​ഫി​ക് നി​യ​ന്ത്ര​ണ സം​വി​ധാ​നം നി​ല​യ്ക്കു​ന്ന​തോ​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്.

വി​നോ​ദ​സ​ഞ്ചാ​രി​ക​ളും അ​ന്യ​ജി​ല്ല​ക​ളി​ൽനി​ന്നു​ള്ള​വ​രും എ​ത്തു​ന്ന ആ​ല​പ്പു​ഴ പോ​ലൊ​രു പ​ട്ട​ണ​ത്തി​ൽ രാ​ത്രി​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ സം​വി​ധാ​നം നോ​ക്കു​കു​ത്തി​യാ​കു​ക​യാ​ണ്. ഉ​ള്ള റോ​ഡു​ക​ളെ​ല്ലാം ഓ​രോ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പൊ​ളി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. റോ​ഡു​ക​ളി​ൽ രാ​ത്രി​യി​ൽ ആ​വ​ശ്യാ​നു​സ​ര​ണം വെ​ളി​ച്ച​മി​ല്ലാ​ത്ത​തും അ​പ​ക​ട​സാ​ധ്യ​ത ഉ​യ​ർ​ത്തു​ന്നു.

രാ​ത്രി 10 വ​രെ​യെ​ങ്കി​ലും പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ൽ ട്രാ​ഫി​ക് പോ​ലീ​സിന്‍റെ സേ​വ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും രാ​ത്രി​യി​ലും പ​ക​ലും ട്രാ​ഫി​ക് സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ സ​മ​യം ക്ര​മീ​ക​രി​ച്ചു പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നു​മാ​ണ് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ട്രാ​ഫി​ക് നി​യ​ന്ത്ര​ണ, വേ​ഗ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ത​ത്തം​പ​ള്ളി റ​സി​ഡന്‍റ്​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് തോ​മ​സ് മ​ത്താ​യി ക​രി​ക്കം​പ​ള്ളി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment