പാ​ക് ച​ർ​ച്ച​ക​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ൽ: ഇ​റാ​ൻ പി​ന്മാ​റു​ന്നു; യാ​ത്ര റ​ദ്ദാ​ക്കി ജെ.​ഡി വാ​ൻ​സ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നു​മാ​യി നി​ശ്ച​യി​ച്ചി​രു​ന്ന നി​ർ​ണാ​യ​ക സ​മാ​ധാ​ന ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പാ​ക്കി​സ്ഥാ​നി​ലേ​ക്കു ന​ട​ത്താ​നി​രു​ന്ന യാ​ത്ര യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി വാ​ൻ​സ് താ​ത്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി. സ​മാ​ധാ​ന ച​ർ​ച്ച​ക​ളോ​ടു​ള്ള അ​മേ​രി​ക്ക​യു​ടെ നി​ല​പാ​ടു​ക​ളോ​ട് ഇ​റാ​ൻ അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് നീ​ക്ക​മെ​ന്ന് ന്യൂ​യോ​ർ​ക്ക് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. വാ​ൻ​സ് നി​ല​വി​ൽ വാ​ഷിം​ഗ്ട​ണി​ൽ തു​ട​രു​ക​യാ​ണ്.

പാ​ക്കി​സ്ഥാ​നി​ൽ ന​ട​ക്കേ​ണ്ട ച​ർ​ച്ച​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വൈ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൈ​റ്റ് ഹൗ​സി​ൽ അ​ടി​യ​ന്ത​ര ന​യ​രൂ​പീ​ക​ര​ണ യോ​ഗ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്ന് ഔ​ദ്യോ​ഗി​ക വ​ക്താ​വ് അ​റി​യി​ച്ചു. വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന്‍റെ കാ​ലാ​വ​ധി ബു​ധ​നാ​ഴ്ച അ​വ​സാ​നി​ക്കാ​നി​രി​ക്കെ, ഗ​തി മാ​റ്റ​ത്തെ​ക്കു​റി​ച്ചു മു​തി​ർ​ന്ന യു​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ടി​യാ​ലോ​ച​ന​ക​ൾ തു​ട​രു​ക​യാ​ണ്.

അ​തേ​സ​മ​യം, ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മി​യാ​മി​യി​ൽ​നി​ന്ന് ഇ​സ്‌​ല​മാ​ബാ​ദി​ലേ​ക്കു തി​രി​ക്കേ​ണ്ടി​യി​രു​ന്ന യു​എ​സ് മി​ഡി​ൽ ഈ​സ്റ്റ് പ്ര​ത്യേ​ക പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്‌​കോ​ഫും ട്രം​പി​ന്‍റെ മ​രു​മ​ക​ൻ ജാ​ര​ദ് കു​ഷ്‌​ന​റും വാ​ഷിം​ഗ്ട​ണി​ലേ​ക്കു മ​ട​ങ്ങി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ അ​മേ​രി​ക്ക​ൻ ഉ​പ​രോ​ധ​ത്തെ “ക​ട​ൽ​ക്കൊ​ള്ള’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച ഇ​റാ​ൻ, അ​മേ​രി​ക്ക​യു​ടേ​തു വൈ​രു​ധ്യ​ങ്ങ​ൾ നി​റ​ഞ്ഞ പെ​രു​മാ​റ്റ​മാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. അ​മേ​രി​ക്ക​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള സ്വീ​കാ​ര്യ​മ​ല്ലാ​ത്ത ന​ട​പ​ടി​ക​ൾ കാ​ര​ണ​മാ​ണു ച​ർ​ച്ച​ക​ളി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന​തെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ഇ​സ്മാ​യി​ൽ ബ​ഗാ​യ് പ​റ​ഞ്ഞു.

ജെ.​ഡി. വാ​ൻ​സും ഇ​റാ​ന്‍റെ പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ മു​ഹ​മ്മ​ദ് ബാ​ഗ​ർ ഗാ​ലി​ബാ​ഫും ച​ർ​ച്ച​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ ല​ഭി​ച്ചി​രു​ന്ന സൂ​ച​ന​ക​ൾ. എ​ന്നാ​ൽ ഇ​റാ​ന്‍റെ പ​ങ്കാ​ളി​ത്തം സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പാ​ക് വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രി അ​ത്താ​വു​ള്ള ത​രാ​ർ അ​റി​യി​ച്ചു. ഇ​തോ​ടെ മേ​ഖ​ല​യി​ലെ സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ൾ വീ​ണ്ടും വ​ലി​യ പ്ര​തി​സ​ന്ധി​യി​ലേ​ക്കു നീ​ങ്ങു​ക​യാ​ണ്.

Related posts

Leave a Comment