സ​ർ​പ്പ ആ​പ്പ്, അറിയേണ്ടതിവ…

പ​രി​ശീ​ല​നം സി​ദ്ധി​ച്ച അം​ഗീ​കൃ​ത പാ​ന്പു​പി​ടി​ത്ത​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മ​നു​ഷ്യ​വാ​സ​മേ​ഖ​ല​ക​ളി​ൽ​നി​ന്ന് പാ​ന്പു​ക​ളെ ശാ​സ്ത്രീ​യ​മാ​യി പി​ടി​കൂ​ടി അ​തി​ന്‍റെ ആ​വാ​സ​വ്യ​വ​സ്ഥ​യി​ൽ വി​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 2020ൽ ​സ​ർ​പ്പ ആ​പ്പ് ആ​രം​ഭി​ച്ച​ത്.

മൂ​ന്നു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ പാ​ന്പു​മാ​യു​ള്ള സ​ന്പ​ർ​ക്കം ഗ​ണ്യ​മാ​യി നി​യ​ന്ത്രി​ക്കാ​ൻ ആ​പ്പി​ലൂ​ടെ ക​ഴി​ഞ്ഞു. ഗൂ​ഗി​ൾ, ആ​പ്പി​ൾ സ്റ്റോ​റു​ക​ളി​ൽ​നി​ന്ന് ആ​പ്ലി​ക്കേ​ഷ​ൻ സൗ​ജ​ന്യ​മാ​യി ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.

വി​വി​ധ​യി​നം പാ​ന്പു​ക​ൾ, അ​വ​യു​ടെ ചി​ത്ര​ങ്ങ​ൾ, പാ​ന്പു​ക​ടി റി​പ്പോ​ർ​ട്ട് ചെ​യ്യാ​നു​ള്ള സം​വി​ധാ​നം, മു​റി​പ്പാ​ടു​നോ​ക്കി പാ​ന്പി​ന്‍റെ ഇ​നം തി​രി​ച്ച​റി​യാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ, ചി​കി​ത്സ ല​ഭ്യ​മാ​യ ആ​ശു​പ​ത്രി​ക​ൾ, പ്രാ​ഥ​മി​ക​ശു​ശ്രൂ​ഷ, സ്നേ​ക്ക് റെ​സ്ക്യൂ​വ​ർ​മാ​രു​ടെ ഫോ​ണ്‍ ന​ന്പ​ർ അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ എ​ന്നി​വ ആ​പ്പി​ൽ ല​ഭ്യ​മാ​ണ്. ഫോ​ണ്‍ ന​ന്പ​റും പാ​സ്‌​വേ​ഡും ന​ൽ​കി ആ​പ്പി​ൽ ലോ​ഗി​ൻ ചെ​യ്യാം.

Related posts

Leave a Comment