ഉദിത എന്ന യുവതി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യയിലെ കോർപറേറ്റ് സംസ്കാരത്തെകുറിച്ചും ടോക്സിക് ജോലി രീതികളും തനിക്ക് നേരിട്ട അനുഭവങ്ങളുമാണ് വീഡിയോയിൽ യുവതി പങ്കുവച്ചിരിക്കുന്നത്.
താൻ പങ്കെടുത്ത ഒരു ഇന്റർവ്യുവിനെക്കുറിച്ചുള്ള കയ്പേറിയ അനുഭവങ്ങളാണ് ഉദിത പങ്കുവയ്ക്കുന്നത്. എത്ര ദിവസങ്ങളാണ് ജോലിക്ക് വരേണ്ടതെന്ന് എച്ച്ഐറിനോട് ചോദിച്ചപ്പോൾ, ആറ് ദിവസങ്ങളാണെന്ന് മറുപടി പറയുകയും ചെയ്തു. ശനിയാഴ്ച ദിവസങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അവസരമുണ്ടോ എന്ന് ചോദിച്ചപ്പോൾ, കമ്പനി സിഇഒ ആറ്റിട്ട്യൂഡ് ഉള്ളവരെയാണ് അന്വേഷിക്കുന്നത് എന്ന മറുപടിയാണ് തിരികെ ലഭിച്ചതെന്ന് ഉദിത പറയുന്നു.
കമ്പനി എച്ച്ആറിനോട് നിങ്ങൾ സിഇഒ പോസ്റ്റിലേക്കാണോ ആളെ എടുക്കുന്നത്, എന്ന് ചോദിച്ചപ്പോൾ ആ കോൾ കട്ടായിയെന്നും ഉദിത പറയുന്നു. വ്യക്തി ജീവിതവും ജോലിയും ഒരുമിച്ചുകൊണ്ടു പോകണമെന്നും എന്നാൽ രണ്ടും രണ്ട് തട്ടിൽ തന്നെ നിൽക്കണം എന്നും ചിന്തിക്കുന്നയാളാണ് താൻ എന്നും ഉദിത വ്യക്തമാക്കുന്നു.
സിഇഒ ലെവൽ ആറ്റിട്ട്യൂഡ്, വേലക്കാരന് നല്കുന്ന ശന്പളം, എന്ന അടികുറിപോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതുപോലെയുള്ള പല അനുഭവങ്ങളും പ്രശ്നങ്ങളും നേരിടേണ്ടിവന്ന പലരും അഭിപ്രായങ്ങളുമായി രംഗത്തെയിട്ടുണ്ട്. കോർപറേറ്റ് സംസ്കാരത്തിന്റെ രീതികളെക്കുറിച്ചുമുള്ള വലിയ വിവാദപരമായ ചർച്ചകൾക്കാണ് ഈ വീഡിയോ വഴിവച്ചിരിക്കുന്നത്.
