അഹമ്മദാബാദ്: ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കൗമാരക്കാരനെ കൊലപ്പെടുത്തി. മറ്റൊരാളെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. അഹമ്മദാബാദിലാണ് സംഭവം.
മുഹമ്മദ് സാലിക് ഇംതിയാസ് ഹുസൈൻ ഷെയ്ഖ്(19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജുഹാപുര നിവാസികളായ റെഹാൻ (20), ഫൈസൽ പത്താൻ (22), ഫൈസാൻ പത്താൻ (20) എന്നിവർ അറസ്റ്റിലായി എന്ന് വെജൽപൂർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ആർ.എം. ചൗഹാൻ പറഞ്ഞു.
ഒരു പഴയ ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലിയാണ് വഴക്കുണ്ടായതെന്നും പോലീസ് അറിയിച്ചു. കാസിബ് സയ്യിദ് എന്നയാൾക്കാണ് പരിക്കേറ്റത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
