മ​ധ്യ​വ​യ​സ്‌​ക​നെ ആ​ക്ര​മി​ച്ച് സ്വ​ര്‍​ണ​മാ​ല​യും ഫോ​ണും ക​വ​ര്‍​ന്ന സം​ഭ​വം; പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: ആ​ലു​വ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ മ​ധ്യ​വ​യ​സ്‌​ക​നെ ഗു​രു​ത​ര പ​രി​ക്കേ​ല്പി​ച്ച് സ്വ​ര്‍​ണ​മാ​ല​യും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ള്‍ പി​ടി​യി​ല്‍. കൊ​ല്ലം സ്വ​ദേ​ശി ചാ​ര്‍​ളി എ​ന്ന് വി​ളി​ക്കു​ന്ന കൊ​ല്ലം ആ​ലും​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ സു​ഗേ​ഷ് (25), സ്വ​ര്‍​ണം വി​ല്‍​ക്കാ​ന്‍ സ​ഹാ​യി​ച്ച ആ​ല​പ്പു​ഴ തു​മ്പോ​ളി പ​ള്ളി​ക്ക​ത്തെ​യി​ല്‍ എ​ബി (49) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം റെ​യി​ല്‍​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

.ക​ഴി​ഞ്ഞ ആ​റി​ന് ആ​ലു​വ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ ആ​യി​രു​ന്നു സം​ഭ​വം. എ​റ​ണാ​കു​ളം – ഗു​രു​വാ​യൂ​ര്‍ പാ​സ​ഞ്ച​ര്‍ ട്രെ​യി​നി​ല്‍ നി​ന്നും തൃ​ശൂ​ര്‍ സ്വ​ദേ​ശി​യെ ത​ള്ളി​യി​ട്ടു ഗു​രു​ത​ര പ​രി​ക്കേ​ല്‍​പ്പി​ച്ച് ഒ​ന്ന​ര​പ​വ​ന്‍ തൂ​ക്കം വ​രു​ന്ന സ്വ​ര്‍​ണ മാ​ല​യും മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​മാ​ണ് ക​വ​ര്‍​ന്ന​ത്.

പ്ര​തി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ തൃ​ശൂ​ര്‍ സ്വ​ദേ​ശി സു​നി​ലി​ന്‍റെ ര​ണ്ട് പ​ല്ലു​ക​ള്‍ ന​ഷ്ട​മാ​കു​ക​യും പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി​ക്ക് വി​ധേ​യ​നാ​വു​ക​യും ചെ​യ്തു. സ്വ​ര്‍​ണ​മാ​ല ആ​ല​പ്പു​ഴ​യി​ലെ ഒ​രു ക​ട​യി​ല്‍ കൊ​ടു​ത്ത​താ​യി പ്ര​തി​ക​ള്‍ സ​മ്മ​തി​ച്ചു.

ആ​ല​പ്പു​ഴ​യി​ല്‍ നി​ന്നും എ​റ​ണാ​കു​ളം റെ​യി​ല്‍​വേ എ​സ്ഐ നി​സാ​റു​ദീ​നും സം​ഘ​വും സ്വ​ര്‍​ണം ക​ണ്ടെ​ടു​ത്തു. റെ​യി​ല്‍​വേ പോ​ലീ​സ് ഡി​വൈ​എ​സ്പി ജോ​ര്‍​ജ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment