പ​ക​ൽ 11 മു​ത​ൽ മൂ​ന്നുവ​രെ പു​റ​ത്തി​റ​ങ്ങ​രു​ത്; സ്വ​യം ലോ​ക്ഡൗ​ൺ ചെ​യ്യ​ണ​മെ​ന്ന് ക​ള​ക്ട​ർ

ആ​ല​പ്പു​ഴ: ഉ​യ​ർ​ന്ന താ​പ​നി​ല​യും അ​ന്ത​രീ​ക്ഷ ഈ​ർ​പ്പ​വും മൂ​ലം അ​ത്യു​ഷ്ണം അ​നു​ഭ​വ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ക​ൽസ​മ​യ​ത്ത് ജ​ന​ങ്ങ​ൾ സ്വ​യം ലോ​ക്ഡൗ​ൺ ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. പ​ക​ൽ 11 മു​ത​ൽ മൂ​ന്നു വ​രെ പു​റ​ത്തി​റ​ങ്ങു​ന്ന​തും കൂ​ടു​ത​ൽ സ​മ​യം ശ​രീ​ര​ര​ത്തി​ൽ വെ​യി​ലേ​ൽ​ക്കു​ന്ന​തും പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം. ലോ​ക്ഡൗ​ണി​ന് സ​മാ​ന​മാ​യ ജാ​ഗ്ര​ത ഈ ​ഘ​ട്ട​ത്തി​ൽ ആ​വ​ശ്യ​മാ​ണ്.

ചൂ​ടി​ന്‍റെ വ​ർ​ധന​ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും മ​ര​ണ​ത്തി​നുവ​രെ കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന​തു​മാ​ണ്. തീ​ര​ദേ​ശ ജി​ല്ല​യാ​യ​തി​നാ​ൽ അ​ന്ത​രീ​ക്ഷ​ത്തി​ലെ ഈ​ർ​പ്പം കൂ​ടു​ത​ലാ​യി​രി​ക്കും. അ​തു​മൂ​ലം അ​നു​ഭ​വ​പ്പെ​ടു​ന്ന ചൂ​ട് താ​പ​സൂ​ചി​ക റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന താ​പ​നി​ല​യേ​ക്കാ​ൾ വ​ള​രെ ഉ​യ​ർ​ന്ന​താ​യി​രി​ക്കും. അ​തു​കൊ​ണ്ടുത​ന്നെ സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ളെ ഗൗ​ര​വ​മാ​യി കാ​ണേ​ണ്ട​താ​ണെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ അ​തീ​വ​ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.

28ന് ​വേ​ന​ൽ​മ​ഴ​യെ​ത്തും
നി​ല​വി​ലെ ഉ​യ​ർ​ന്ന താ​പ​നി​ല അ​ടു​ത്ത തി​ങ്ക​ൾ വ​രെ തു​ട​രും. 28 മു​ത​ൽ ഇ​ടി​മി​ന്ന​ലോ​ടും കാ​റ്റോ​ടും കൂ​ടി​യ വേ​ന​ൽ മ​ഴ​യെ​ത്തും. ഇ​തോ​ടെ താ​പ​നി​ല കു​റ​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. മേ​യ് ആ​ദ്യ​വാ​ര​വും വേ​ന​ൽ മ​ഴ സാ​ധ്യ​ത​യു​ണ്ട്.

Related posts

Leave a Comment