കാ​മു​കി​യെ മു​റി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചു, അ​വ​ളെ​ത്തു​ന്ന​തി​നു മു​ൻ​പേ ലൈം​ഗി​ക​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നു​ള്ള മ​രു​ന്ന് ധൃ​തി​യി​ൽ ക​ഴി​ച്ചു; റൂ​മി​ലെ​ത്തി​യ പെ​ൺ​കു​ട്ടി ക​ണ്ട​ത് ചേ​ത​ന​യ​റ്റ ന​ല്ല​പാ​തി​യെ

ഗു​രു​ഗ്രാം: പ്ര​തി​ശ്രു​ത വ​ധു​വി​നെ മു​റി​യി​ലേ​ക്കു ക്ഷ​ണി​ച്ച​ശേ​ഷം ലൈം​ഗി​ക​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നു​ള്ള മ​രു​ന്ന് അ​മി​ത അ​ള​വി​ൽ ക​ഴി​ച്ച യു​വാ​വ് മ​രി​ച്ച​നി​ല​യി​ൽ. ഹ​രി​യാ​ന സെ​ക്ട​ർ 53-ലെ ​ഫ്ലാ​റ്റി​ലാ​ണ് 29കാ​ര​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നാ​ഗ്പു​ർ സ്വ​ദേ​ശി​യാ​യ രോ​ഹി​ത് ലാ​ൽ ആ​ണ് മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ന്യൂ​ഡ​ൽ​ഹി​യി​ലെ ക്വാ​ളി​റ്റി കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു രോ​ഹി​ത് ലാ​ൽ.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത്, വ്യാ​ഴാ​ഴ്ച രാ​വി​ലെ രോ​ഹി​ത്തി​നൊ​പ്പം ഓ​ഫീ​സി​ൽ പോ​കാ​നാ​യി എ​ത്തി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ പ​ല​ത​വ​ണ വി​ളി​ച്ചി​ട്ടും ഫോ​ൺ എ​ടു​ക്കു​ക​യോ വാ​തി​ൽ തു​റ​ക്കു​ക​യോ ചെ​യ്തി​ല്ല.

തു​ട​ർ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു ക​ട​ന്ന​പ്പോ​ഴാ​ണ് രോ​ഹി​ത്തി​നെ കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മു​റി​യി​ൽ​നി​ന്നു ചി​ല മ​രു​ന്നു​ക​ളു​ടെ​യും ഹെ​ൽ​ത്ത് സ​പ്ലി​മെ​ന്‍റു​ക​ളു​ടെ​യും ക​വ​റു​ക​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ത​ന്‍റെ പ്ര​തി​ശ്രു​ത വ​ധു​വി​നെ രോ​ഹി​ത് മു​റി​യി​ലേ​ക്കു ക്ഷ​ണി​ച്ചി​രു​ന്ന​താ​യും അ​വ​ർ എ​ത്തു​ന്ന​തി​ന് മു​ൻ​പേ മ​ര​ണം സം​ഭ​വി​ച്ച​താ​യും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി.

ലൈം​ഗി​ക​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന മ​രു​ന്നു​ക​ൾ അ​മി​ത​മാ​യി ക​ഴി​ച്ച​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​മാ​കാം മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കി. മു​റി​യി​ൽ​നി​ന്നു ല​ഭി​ച്ച മ​രു​ന്നു​ക​ളും ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളും വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി ലാ​ബി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

പ​രി​ശോ​ധ​നാ ഫ​ലം വ​ന്നാ​ൽ മാ​ത്ര​മേ മ​ര​ണ​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം വ്യ​ക്ത​മാ​കൂ. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment