റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധം: പ​ത്ത് ഇ​ന്ത്യ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ൽ റ​ഷ്യ​ൻ സൈ​ന്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന 10 ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. ജോ​ലി അ​ന്വേ​ഷി​ച്ച് റ​ഷ്യ​യി​ലേ​ക്കു പോ​യ 26 ഇ​ന്ത്യ​ക്കാ​രെ നി​ർ​ബ​ന്ധ​പൂ​ർ​വം യു​ദ്ധ​രം​ഗ​ത്തി​റ​ക്കി​യെ​ന്ന് ആ​രോ​പി​ച്ച് അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന് മു​ന്നി​ൽ സ​ർ​ക്കാ​ർ ഈ ​വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

എ​ന്നാ​ൽ കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മു​ള്ള ക​രാ​റു​ക​ൾ വ​ഴി​യാ​ണ് സൈ​ന്യ​ത്തി​ൽ ചേ​ർ​ന്ന​തെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്.​അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ഐ​ശ്വ​ര്യ ഭാ​ട്ടി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ക​ണ​ക്കു​ക​ൾ പ്ര​കാ​രം ആ​കെ 215 ഇ​ന്ത്യ​ക്കാ​രാ​ണ് ഇ​ത്ത​ര​ത്തി​ൽ റ​ഷ്യ​യി​ലു​ള്ള​ത്. ഇ​തി​ൽ ഹ​ർ​ജി​യി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ള്ള 26 പേ​രി​ൽ 10 പേ​ർ മ​രി​ച്ചു.

ഒ​രാ​ൾ ക്രി​മി​ന​ൽ കേ​സി​ൽ ജ​യി​ലി​ലാ​ണ്. മ​റ്റൊ​രാ​ൾ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം അ​വി​ടെ തു​ട​രു​ക​യാ​ണെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നും മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​കെ എ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ, മ​ന്ത്രാ​ല​യം ത​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ത​ങ്ങ​ളു​ടെ പ​ക്ക​ൽ​നി​ന്ന് ഡി​എ​ൻ​എ സാ​ന്പി​ളു​ക​ൾ​പോ​ലും ശേ​ഖ​രി​ച്ചി​ട്ടി​ല്ലെ​ന്നും ഹ​ർ​ജി​ക്കാ​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.

പാ​സ്പോ​ർ​ട്ടു​ക​ൾ പി​ടി​ച്ചു​വ​ച്ച​ശേ​ഷം യു​ദ്ധ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഏ​ജ​ന്‍റു​മാ​രു​ടെ ച​തി​ക്കു​ഴി​യാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രു ഏ​ജ​ന്‍റി​നെ ഇ​തി​നോ​ട​കം അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

ഇ​രു കൂ​ട്ട​രു​ടെ​യും വാ​ദ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച കോ​ട​തി റ​ഷ്യ​യി​ലു​ള്ള ഇ​ന്ത്യ​ക്കാ​രെ തി​രി​കെ എ​ത്തി​ക്കാ​നും കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കാ​നും സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി.

Related posts

Leave a Comment