വ​ണ്ടി​പ്പെ​രി​യാ​റി​ലെ തേ​യി​ല തോ​ട്ട​ങ്ങ​ൾ കൈ​യ്യ​ട​ക്കി കാ​ട്ടു​പോ​ത്തു​ക​ൾ; ജോ​ലി​ക്ക് പോ​കാ​നാ​വാ​തെ  പ്ര​ദേ​ശ​വാ​സി​ക​ൾ

വ​ണ്ടി​പ്പെ​രി​യാ​ർ: കാ​ട്ടു​പോ​ത്തു​ക​ളു​ടെ ആ​ക്ര​മ​ണഭീ​തി​യി​ൽ ജ​ന​ങ്ങ​ൾ. ഇ​തു​മൂ​ലം തൊ​ഴി​ലാ​ളി​ക​ൾ​ക്കോ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കോ ധൈ​ര്യ​മാ​യി ജോ​ലി​ക്ക് പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.​ തോ​ട്ട​ങ്ങ​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും ഇ​റ​ങ്ങി കാട്ടുപോത്ത് കൃ​ഷി​ദേ​ഹ​ണ്ഡ​ങ്ങ​ളും മ​റ്റും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​കു​ന്നു.

അ​ര​ണ​ക്ക​ൽ എ​സ്റ്റേ​റ്റി​ന്‍റെ​യും പോ​ബ്സ് ഗ്രൂ​പ്പി​ന്‍റെ​യും കാ​ട് വ​ള​ർ​ന്ന് പ​ന്ത​ലി​ച്ചുകി​ട​ക്കു​ന്ന ഭാ​ഗ​ത്താ​ണ് കാ​ട്ടു​പോ​ത്തു​ക​ളും മ്ലാ​വു​ക​ളും വി​ല​സു​ന്ന​ത്.​ ഈ ഭാ​ഗ​ത്ത് ഇ​തി​ന് മു​ൻ​പ് കാ​ട്ടു​പോ​ത്ത്, മ്ലാ​വ് എ​ന്നി​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ സ്‌​ത്രീ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.​

പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​തത്തി​ൽനി​ന്ന് കാ​ടി​റ​ങ്ങിവ​രു​ന്ന വ​ന്യമൃ​ഗ​ങ്ങ​ൾ ജ​ന​വാ​സകേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​യാ​ൽ പി​ന്നീ​ട് തി​രി​കെപ്പോ​കാ​തെ ഇ​വി​ടത്തെ കാ​ടു​ക​ളി​ൽ ത​മ്പ​ടി​ക്കു​ക​യാ​ണ് പ​തി​വ്. ഇ​വ​യാ​ണ് തൊ​ഴി​ലാ​ളി​ക​ളെ ആ​ക്ര​മി​ക്കു​ന്ന​ത്.

ഏ​താ​നും നാ​ളു​ക​ൾ​ക്ക് മു​ൻ​പ് അ​ര​ണ​ക്ക​ൽ എ​സ്റ്റേ​റ്റി​ലെ കാ​ട് വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന ചി​ല പ്ര​ദേ​ശ​ങ്ങ​ൾ വെ​ട്ടിത്തെ​ളി​ച്ചി​രു​ന്നു. എ​ന്നാ​ൽ മ​റ്റ് തോ​ട്ട​ങ്ങ​ളി​ൽ ഇ​പ്പോ​ഴും കാ​ടു​ക​ൾ വ​ള​ർ​ന്ന് നി​ൽ​ക്കു​ക​യാ​ണ്.​ ഈ വി​ഷ​യ​വും മ​നു​ഷ്യ വ​ന്യജീ​വി സം​ഘ​ർ​ഷ ല​ഘൂ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​നംവ​കു​പ്പ് ത​യാ​റാ​ക്കു​ന്ന മാ​സ്റ്റ​ർ പ്ലാ​ൻ പ​ദ്ധി​യി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.

അ​ടി​യ​ന്ത​ര​മാ​യി പ്ര​ദേ​ശ​ത്തെ കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ച്ച് ഇ​വി​ടെ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ ഉ​ൾ​ക്കാ​ടു​ക​ളി​ലേ​ക്ക് തു​ര​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ആ​വ​ശ്യം.

Related posts

Leave a Comment