ക​ത്തു​ന്ന വെ​യി​ലേ​റ്റു​ള്ള മ​ര​ണം വ​ർ​ധി​ക്കു​ന്നു; തി​രു​വ​ന​ന്ത​പു​ര​ത്ത് സൂ​ര്യാ​ത​പ​മേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു‌‌

തി​രു​വ​ന​ന്ത​പു​രം: സൂ​ര്യാ​ത​പ​മേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് മ​രി​ച്ചു‌‌. ഇ​ട​വ വെ​ൺ​കു​ളം സ്വ​ദേ​ശി ഷൈ​ൻ (40) ആ​ണ് മ​രി​ച്ച​ത്.

വെ​ൽ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ഷൈ​ന് ക​ഴി​ഞ്ഞ 18നാ​ണ് സൂ​ര്യാ​ത​പ​മേ​റ്റ​ത്. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വേ റോ​ഡി​ല്‍ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​കി.

തു​ട​ര്‍​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment