ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലി​ൽ ഓ​ടി​ത്ത​ള​ര്‍​ന്ന് ഓ​ണ്‍​ലൈ​ന്‍ ഡെ​ലി​വ​റി​ക്കാ​ര്‍; വി​ശ്ര​മം ഒ​രു​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം പാ​ലി​ക്കി​പ്പെ​ടു​ന്നി​ല്ല

കോ​ട്ട​യം: ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലി​ല്‍ ഓ​ടി​ത്ത​ള​ര്‍​ന്ന് ഓ​ണ്‍​ലൈ​ന്‍ ഭ​ക്ഷ​ണ വി​ത​ര​ണ​ക്കാ​ര്‍. മ​റ്റ് തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ല്‍ തൊ​ഴി​ല്‍​സ​മ​യ പു​നഃ​ക്ര​മീ​ക​ര​ണ​മു​ണ്ടെ​ങ്കി​ലും ഇ​വ​ര്‍ ക​ത്തു​ന്ന ചൂ​ടി​ലും വേ​ഗം ഒ​ട്ടും കു​റ​യാ​തെ കു​തി​ക്കു​ക​യാ​ണ്. ഭ​ക്ഷ​ണ വി​ത​ര​ണം, ക്വി​ക്ക് കൊ​മേ​ഴ്സ്, ഇ -​കൊ​മേ​ഴ്സ് പ്ലാ​റ്റ്ഫോ​മു​ക​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് വി​ത​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ് ജി​ല്ല​യി​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ജോ​ലി ചെ​യ്യു​ന്ന​ത്.

ഓ​ണ്‍​ലൈ​ന്‍ വി​ത​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും ഭ​ക്ഷ​ണ​വി​ത​ര​ണ​ക്കാ​ര്‍​ക്ക് റെ​സ്റ്റ​റ​ന്‍റു​ക​ളു​ടെ സ​മീ​പ​ത്തും ത​ണ​ലോ​ടു​കൂ​ടി​യ വി​ശ്ര​മ​സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​മു​ണ്ടെ​ങ്കി​ലും ഒ​രി​ട​ത്തു പോ​ലും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. ഓ​ര്‍​ഡ​ര്‍ ല​ഭി​ച്ച ഭ​ക്ഷ​ണ​ത്തി​നാ​യി ഹോ​ട്ട​ലു​ക​ള്‍​ക്ക് വെ​ളി​യി​ല്‍ വെ​യി​ല​ത്ത് വി​ത​ര​ണ​ക്കാ​ര്‍ കാ​ത്തു നി​ല്ക്കു​ക​യാ​ണ് പ​തി​വ്.

അ​സ​ഹ്യ​മാ​യ ചൂ​ടി​ലും ജോ​ലി ചെ​യ്യേ​ണ്ടി​വ​രു​ന്ന​വ​ര്‍​ക്ക് ഈ ​സ​മ​യം കൂ​ടു​ത​ല്‍ വേ​ത​ന​വും പൊ​ള്ള​ലേ​ല്‍​ക്കാ​തി​രി​ക്കാ​ന്‍ സു​ര​ക്ഷ ന​ല്‍​കു​ന്ന മേ​ല്‍​വ​സ്ത്ര​ങ്ങ​ളും ന​ല്‍​ക​ണ​മെ​ന്ന് വി​വി​ധ ക​മ്പ​നി​ക​ളോ​ട് തൊ​ഴി​ലാ​ളി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ല്ല.

അ​തി​വേ​ഗം ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​സ്റ്റ​മ​ര്‍​ക്ക് എ​ത്തി​ച്ചു​ന​ല്‍​കേ​ണ്ട സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​വേ​ണ്ടി ഓ​ടു​ന്ന​വ​ര്‍ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ര്‍​ദ​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്. കൃ​ത്യ​സ​മ​യ​ത്തി​ന് ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ത്തി​ച്ചി​ല്ലെ​ങ്കി​ല്‍ പ്ര​തി​ഫ​ല​ത്തെ​യും റേ​റ്റിം​ഗി​നെ​യും ബാ​ധി​ക്കും.

പാ​ച​ക​വാ​ത​ക​ക്ഷാ​മം കാ​ര​ണം പ​ല ഹോ​ട്ട​ലു​ക​ളും അ​ട​ച്ച​തി​നാ​ല്‍ ഓ​ണ്‍​ലൈ​ന്‍ ഡെ​ലി​വ​റി​യെ ആ​ശ്ര​യി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ലി​യ തോ​തി​ല്‍ വ​ര്‍​ധി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ല്‍ കൊ​ടും​ചൂ​ടി​ലും തി​ര​ക്കി​ലും ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്ക് കു​തി​ക്കു​ക​യാ​ണി​വ​ര്‍.

Related posts

Leave a Comment