തിരുവനന്തപുരം: പോലീസുകാരുടെ പരിശീലനത്തിനിടയിലേക്ക് ചേര ഇഴഞ്ഞെത്തി. ഇന്ന് രാവിലെ നടന്ന പരിശീലനത്തിനിടെ തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളജിലാണ് സംഭവം.
പാമ്പിനെ കണ്ടതോടെ പോലീസുകാര് ചിതറിയോടി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. തുടർന്ന് പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.
