തനിക്ക് ഇ​ഷ്ടപെട്ട സിനിമ ഏതാണെന്ന ചോദ്യം, തന്നെ അതിശയിപ്പിച്ച സിനിമയെകുറിച്ച് ക്രി​സ്റ്റ​ഫ​ർ നോ​ളന്‍ മനസ് തുറക്കുന്നു

ഓ​രോ സി​നി​മ​യി​ലൂ​ടെ​യും കാ​ഴ്ച​ക്കാ​രെ വി​സ്മ​യി​പ്പി​ക്കു​ന്ന, കാ​ണി​ക​ൾ​ക്ക് പു​ത്ത​ൻ ദൃ​ശ്യാ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന സം​വി​ധാ​യ​ക​നാ​ണ് ക്രി​സ്റ്റ​ഫ​ർ നോ​ള​ൻ. ഓ​പ്പ​ൺ​ഹൈ​മ​ർ’ എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം ക്രി​സ്റ്റ​ഫ​ർ നോ​ള​ൻ ഒ​രു​ക്കു​ന്ന ‘ദി ​ഒ​ഡീ​സി’ എ​ന്ന സി​നി​മ​യു​ടെ പു​തി​യ ട്രെ​യി​ല​ർ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു.

ഇ​പ്പോ​ഴി​താ നോ​ള​ന്‍റെ ഒ​രു വീ​ഡി​യോ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്. താ​ൻ അ​ടു​ത്തി​ടെ ക​ണ്ട ഒ​രു സി​നി​മ​യെ കു​റി​ച്ചാ​ണ് നോ​ള​ൻ പ​റ​യു​ന്ന​ത്. ‘ദി ​ഡെ​വി​ൾ വെ​യേ​ഴ്സ് പ്രാ​ഡ 2’, ഇ​താ​ണ് ആ ​സി​നി​മ. ‘ദി ​ഡെ​വി​ൾ വെ​യേ​ഴ്സ് പ്രാ​ഡ 2’ ക​ണ്ടെ​ന്നും ഏ​റെ ഇ​ഷ്ട​മാ​യെ​ന്നു​മാ​ണ് നോ​ള​ൻ പ​റ​ഞ്ഞ​ത്.

ക്രി​സ്റ്റ​ഫ​ർ നോ​ള​ൻ ത​ന്‍റെ പ്രൊ​ജ​ക്റ്റാ​യ ദി ​ഒ​ഡീ​സി​യി​ൽ ആ​നി ഹാ​ത്ത്വേ​യു​മാ​യി വീ​ണ്ടും ഒ​ന്നി​ക്കു​ന്നു​ണ്ട്. ഇ​തേ കു​റി​ച്ച് സം​സാ​രി​ച്ച​പ്പോ​ഴാ​ണ് ദി ​ഡെ​വി​ൾ വെ​യേ​ഴ്സ് പ്രാ​ഡ 2വി​നെ കു​റി​ച്ചും അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. “ഇ​ന്ന​ലെ രാ​ത്രി ഞാ​ൻ സി​നി​മ ക​ണ്ടു. അ​ത് അ​തി​ശ​യ​ക​ര​മാ​യി​രു​ന്നു. ആ​നി ഹാ​ത്ത്വേ അ​തി​ശ​യി​പ്പി​ച്ചു. എ​മി​ലി ബ്ല​ണ്ടും അ​ങ്ങ​നെ ത​ന്നെ. അ​തി​ശ​യ​ക​ര​മാ​യി​രു​ന്നു” അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചി​ത്ര​ത്തെ​ക്കു​റി​ച്ച് നോ​ള​ൻ സം​സാ​രി​ക്കു​ന്ന​തി​ന്‍റെ ക്ലി​പ്പ് വ​ള​രെ വേ​ഗം ത​ന്നെ വൈ​റ​ലാ​യി.2026 മെ​യ് 1ന് ​ഇ​ന്ത്യ​ൻ തി​യേ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്ത ദി ​ഡെ​വി​ൾ വെ​യേ​ഴ്‌​സ് പ്രാ​ഡ 2, 2006ലെ ​ദി ഡെ​വി​ൾ വെ​യേ​ഴ്‌​സ് പ്രാ​ഡ​യു​ടെ തു​ട​ർ​ച്ച​യാ​ണ്. ആ​രാ​ധ​ക​രു​ടെ ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പ് അ​വ​സാ​നി​പ്പി​ച്ചാ​ണ് ചി​ത്രം തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. ആ​നി ഹാ​ത്ത്വേ ഈ ​സി​നി​മ​യി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലു​ണ്ട്. മെ​റി​ൽ സ്ട്രീ​പ്പ്, എ​മി​ലി ബ്ല​ണ്ട്, സ്റ്റാ​ൻ​ലി ടു​ച്ചി, ട്രേ​സി തോം​സ്, ടി​ബോ​ർ ഫെ​ൽ​ഡ്മാ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ അ​ഭി​നേ​താ​ക്ക​ൾ ര​ണ്ടാം ഭാ​ഗ​ത്തു​മു​ണ്ട്.

 

Related posts

Leave a Comment