കൊ​ച്ചി പ​ഴ​യ കൊ​ച്ചി​യ​ല്ല… ന​ഗ​ര​ത്തി​ല്‍ ര​ണ്ടി​ട​ത്ത് മ​യ​ക്കു​മ​രു​ന്ന് വേ​ട്ട: 6 പേ​ര്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി/​തൃ​പ്പൂ​ണി​ത്തു​റ: ന​ഗ​ര​ത്തി​ല്‍ ര​ണ്ടി​ട​ത്താ​യി ന​ട​ന്ന മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യി​ല്‍ ആ​റ് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. അ​മ്പ​ല​മേ​ട് ക​രി​മു​ക​ളി​ലും തൃ​പ്പൂ​ണി​ത്തു​റ പേ​ട്ട ഭാ​ഗ​ത്തു​മാ​ണ് മ​യ​ക്കു​മ​രു​ന്ന് വേ​ട്ട ന​ട​ന്ന​ത്. അ​മ്പ​ല​മേ​ട് ക​രി​മു​ക​ള്‍ ഭാ​ഗ​ത്തു നി​ന്ന് 19.720 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി എ​റ​ണാ​കു​ളം പു​ത്ത​ന്‍​കു​രി​ശ് ക​രി​മു​ക​ള്‍ ഫാ​ക്ട് കോ​ള​നി ചേ​ല​ക്കു​ഴി​ക്കാ​രോ​ട്ട് വീ​ട്ടി​ല്‍ അ​ഖി​ല്‍ അ​പ്പു (30), എ​റ​ണാ​കു​ളം ക​രി​മു​ക​ള്‍ ഫാ​ക്ട് കോ​ള​നി ചേ​ല​ക്കു​ഴി ക്കാ​രോ​ട്ട് വീ​ട്ടി​ല്‍ സൂ​ര​ജ് സു​നി​ല്‍ (27), എ​റ​ണാ​കു​ളം ക​രി​മു​ക​ള്‍ ശ്രീ​കൃ​ഷ്ണ വി​ലാ​സ​ത്തി​ല്‍ അ​ഭി​ഷേ​ക് (28) എ​ന്നി​വ​രാ​ണ് ഡാ​ന്‍​സ്ഫാ സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്.

തൃ​പ്പൂ​ണി​ത്തു​റ പേ​ട്ട ഭാ​ഗ​ത്ത് നി​ന്നും 11.13 ഗ്രാം ​എ​ക്സ്റ്റ​സി പി​ല്ലും, 6.10 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി എ​റ​ണാ​കു​ളം തൃ​ക്കാ​ക്ക​ര വി​ദ്യാ​ന​ഗ​ര്‍ റോ​ഡ് എ​ട്ടു​കാ​ട്ടി​ല്‍ ഉ​നൈ​സ് (34), എ​റ​ണാ​കു​ളം തോ​മ​സ് പു​രം ക​ണ്ണാ​ടി​ക്കാ​ട് പാ​നേ​ക്കാ​ട്ട് വീ​ട്ടി​ല്‍ റോ​നി​ഷ് ആ​ന്‍റ​ണി (28), എ​റ​ണാ​കു​ളം തൃ​പ്പൂ​ണി​ത്തു​റ ന​ന്ന​പ്പി​ള്ളി ക​ട​വ് മാ​പ്പും​ചേ​രി വീ​ട്ടി​ല്‍ അ​ക്വീ​ന്‍ ഷി​ബു (22) എ​ന്നി​വ​രെ​യു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

പേ​ട്ട​യി​ല്‍ നി​ന്ന് പി​ടി​യി​ലാ​യ​വ​രി​ല്‍ നി​ന്ന് 8,370 രൂ​പ​യും മൂ​ന്ന് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. എ​സ്.​ഐ​യ്ക്ക് ര​ഹ​സ്യ വി​വ​രം കി​ട്ടി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പേ​ട്ട പ​നം​കു​റ്റി പാ​ല​ത്തി​ന​ടു​ത്തു​ള്ള അ​ക്വാ​റി​യ റി​സോ​ര്‍​ട്ടി​ലെ മു​റി​യി​ല്‍ വ്യാ​ഴാ​ഴ്ച്ച വൈ​കി​ട്ട് 6.45ഓ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഘ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ടി.​ഡി. സു​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ന്‍​സാ​ഫ് ടീ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment