പേ​ട്രി​യ​റ്റ് സി​നി​മ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ: ലി​ങ്കി​നാ​യി മെ​റ്റ​യ്ക്ക് ക​ത്ത​യ​ച്ച് സൈ​ബ​ര്‍ പോ​ലീ​സ്

കൊ​ച്ചി: റി​ലീ​സ് ചെ​യ്ത് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം പി​ന്നി​ട്ട മ​ള്‍​ട്ടി​സ്റ്റാ​ര്‍ ചി​ത്രം പേ​ട്രി​യ​റ്റ് അ​ന​ധി​കൃ​ത​മാ​യി റി​ക്കാ​ര്‍​ഡ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ ലി​ങ്ക് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി മെ​റ്റ​യ്ക്ക് ക​ത്ത​യ​ച്ച് കൊ​ച്ചി സൈ​ബ​ര്‍ പോ​ലീ​സ്.

ഇ​ന്‍​സ്റ്റ​ഗ്രാം, ഫേ​സ് ബു​ക്ക്, വാ​ട്‌​സ്ആ​പ്പ് എ​ന്നി​വ വ​ഴി പ്ര​ച​രി​ച്ച ചി​ത്ര​ത്തി​ന്‍റെ ലി​ങ്ക് കി​ട്ടാ​നാ​യി​ട്ടാ​ണ് മെ​റ്റ​യ്ക്ക് ബു​ധ​നാ​ഴ്ച ക​ത്ത് ന​ല്‍​കി​യ​ത്. ടെ​ല​ഗ്രാം അ​ധി​കൃ​ത​ര്‍​ക്കും പോ​ലീ​സ് ക​ത്ത് ന​ല്‍​കി​യി​ട്ടു​ണ്ട്. നി​ര്‍​മാ​താ​വ് ആ​ന്‍റോ ജോ​സ​ഫി​ന്‍റെ പ​രാ​തി​യി​ല്‍ കൊ​ച്ചി സൈ​ബ​ര്‍ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

ഈ ​മാ​സം ആ​ദ്യ​മാ​ണ് സി​നി​മ അ​ന​ധി​കൃ​ത​മാ​യി റി​ക്കാ​ര്‍​ഡ് ചെ​യ്ത് വി​വി​ധ ഓ​ണ്‍​ലൈ​ന്‍ സൈ​റ്റു​ക​ള്‍ വ​ഴി പ്ര​ച​രി​പ്പി​ച്ച​തെ​ന്നും ഇ​തി​ലൂ​ടെ നി​ര്‍​മ്മാ​ണ ക​മ്പ​നി​ക്ക് ക​ന​ത്ത സാ​മ്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​യെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. കോ​പ്പി​റൈ​റ്റ് ആ​ക്ടി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സ്. വ​മ്പ​ന്‍ ബ​ജ​റ്റി​ല്‍ മ​മ്മൂ​ട്ടി, മോ​ഹ​ന്‍​ലാ​ല്‍ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍ ഒ​രു​ക്കി​യ ചി​ത്ര​മാ​ണ് പേ​ട്രി​യ​റ്റ്.

Related posts

Leave a Comment