ഡ​ൽ​ഹി സെ​ന്‍റ് സ്റ്റീ​ഫ​ൻ​സി​നെ ന‍​യി​ക്കാ​ൻ മ​ല​യാ​ളി വ​നി​ത: 145 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി വ​നി​താ പ്രി​ൻ​സി​പ്പ​ൽ; പ്രൊ​ഫ. സൂ​സ​ൻ ഏ​ലി​യാ​സി​ന്‍റെ കു​ടും​ബ​വീ​ട് റാ​ന്നി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ലോ​ക പ്ര​ശ​സ്ത ക​ലാ​ലാ​യം, ഡ​ൽ​ഹി സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ജി​ന്‍റെ 145 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു വ​നി​ത പ്രി​ൻ​സി​പ്പ​ൽ സ്ഥാ​ന​ത്തേ​ക്ക്. മ​ല​യാ​ളി​യാ​യ കം​പ്യൂ​ട്ട​ർ സ​യ​ന്‍റി​സ്റ്റ് പ്രൊ​ഫ. സൂ​സ​ൻ ഏ​ലി​യാ​സി​നെ കോ​ള​ജി​ന്‍റെ പ​തി​നാ​ലാ​മ​ത് പ്രി​ൻ​സി​പ്പ​ലാ​യി നി​യ​മി​ച്ചു. ജൂ​ൺ ഒ​ന്നി​ന് അ​വ​ർ ചു​മ​ത​ല​യേ​റ്റെ​ടു​ക്കും.

കോ​ള​ജ് ചെ​യ​ർ​മാ​നും ഡ​ൽ​ഹി ബി​ഷ​പ്പു​മാ​യ ഡോ. ​പോ​ൾ സ്വ​രൂ​പാ​ണു പു​തി​യ പ്രി​ൻ​സി​പ്പ​ലി​നെ പ്ര​ഖ്യാ​പി​ച്ച​ത്. സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​ർ, പ്ര​ശ​സ്ത​രാ​യ അ​ഭി​നേ​താ​ക്ക​ൾ, കാ​യി​ക താ​ര​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​രെ വാ​ർ​ത്തെ​ടു​ത്ത വി​ദ്യാ​ല​യ​ത്തി​ന്‍റെ അ​മ​ര​ത്തേ​ക്ക് ആ​ദ്യ​മാ​യാ​ണ് ഒ​രു വ​നി​ത​യെ​ത്തു​ന്ന​ത്.

1950ക​ളി​ൽ റാ​ന്നി​യി​ൽ​നി​ന്നു ചെ​ന്നൈ​യി​ലെ​ത്തി​യ മ​ല​യാ​ളി​കു​ടും​ബ​ത്തി​ലാ​ണ് സൂ​സ​ൻ ജ​നി​ച്ച​ത്. ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റിം​ഗി​ൽ ഉ​ന്ന​ത​ബി​രു​ദ​വും മ​ൾ​ട്ടി​മീ​ഡി​യ ക​മ്യൂ​ണി​ക്കേ​ഷ​നി​ൽ ഡോ​ക്ട​റേ​റ്റും നേ​ടി​യി​ട്ടു​ണ്ട് സൂ​സ​ൻ ഏ​ലി​യാ​സ്. ത​ന്‍റെ ക​രി​യ​റി​ലെ ആ​ദ്യ ദ​ശാ​ബ്ദ​ങ്ങ​ൾ അ​ധ്യാ​പ​ന​ത്തി​ലും ഗ​വേ​ഷ​ണ​ത്തി​ലു​മാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​ത്.

സെ​ന്‍റ് സ്റ്റീ​ഫ​ൻ​സി​ൽ എ​ത്തു​ന്ന​തി​നു മു​ൻ​പ് ച​ണ്ഡീ​ഗ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ (റി​സ​ർ​ച്ച്) ആ​യും, ഹി​ന്ദു​സ്ഥാ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ റി​സ​ർ​ച്ച് ഡ​യ​റ​ക്ട​റാ​യും, വി​ഐ​ടി ചെ​ന്നൈ​യി​ൽ പ്രൊ​ഫ​സ​റാ​യും ഡീ​നാ​യും സൂ​സ​ൻ ഏ​ലി​യാ​സ് സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സൂ​സ​ന്‍റെ ഭ​ർ​ത്താ​വ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​ണ്. ചെ​ന്നൈ​യി​ൽ ആ​ർ​ക്കി​ടെ​ക്റ്റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം.

സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ലേ​ക്കു​ള്ള കോ​ള​ജി​ന്‍റെ ഈ ​ചു​വ​ടു​വ​യ്പി​നെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ഒ​രു​പോ​ലെ സ്വാ​ഗ​തം ചെ​യ്തു. “ഇ​തൊ​രു വ​ലി​യ മാ​റ്റ​ത്തി​ന്‍റെ തു​ട​ക്ക​മാ​ണ്, ഏ​റെ വൈ​കി​യാ​ണെ​ങ്കി​ലും ഉ​ചി​ത​മാ​യ തീ​രു​മാ​ന​മാ​ണി​ത്…’ എ​ന്ന് മു​ൻ വി​ദ്യാ​ർ​ഥി​യും എം​പി​യു​മാ​യ ശ​ശി ത​രൂ​ർ എ​ക്സി​ൽ കു​റി​ച്ചു.

1881-ൽ ​സ്ഥാ​പി​ച്ച സെ​ന്‍റ് സ്റ്റീ​ഫ​ൻ​സി​ൽ 1928 മു​ത​ലാ​ണ് പെ​ൺ​കു​ട്ടി​ക​ൾ​ക്കു പ്ര​വേ​ശ​നം ന​ൽ​കി​ത്തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ 1975-ലാ​ണ് ബി​രു​ദ ക്ലാ​സു​ക​ളി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്കു പ്ര​വേ​ശ​നം ല​ഭ്യ​മാ​യ​ത്.

Related posts

Leave a Comment