യു​എ​സ്-​ചൈ​ന ഉ​ച്ച​കോ​ടി​ക്ക്ബീ​ജിം​ഗി​ൽ തു​ട​ക്കം






ബീ​ജിം​ഗ്: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗും ത​മ്മി​ലു​ള്ള നി​ർ​ണാ​യ​ക ഉ​ച്ച​കോ​ടി​ക്ക് ബീ​ജിം​ഗി​ൽ തു​ട​ക്കം. ഷി ​ജി​ൻ​പിം​ഗു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ട്രം​പ് അ​റി​യി​ച്ചു. സാ​ങ്കേ​തി​ക​വി​ദ്യ, വ്യാ​പാ​രം, നി​ല​വി​ലു​ള്ള ഇ​റാ​ൻ യു​ദ്ധം, താ​യ്‌​വാ​ൻ വി​ഷ​യം എ​ന്നി​വ​യാ​ണ് ഉ​ച്ച​കോ​ടി​യി​ലെ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​ങ്ങ​ൾ.

ചൈ​ന​യെ ആ​ണ​വാ​യു​ധ നി​യ​ന്ത്ര​ണ ക​രാ​റി​ന്‍റെ ഭാ​ഗ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ട്രം​പ് ബീ​ജിം​ഗി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ചൈ​ന ത​ങ്ങ​ളു​ടെ ആ​ണ​വ​പ​ദ്ധ​തി​ക​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​താ​യി നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. വ്യ​വ​സാ​യ പ്ര​മു​ഖ​രാ​യ ടിം ​കു​ക്ക്, ഇ​ലോ​ൺ മ​സ്ക് എ​ന്നി​വ​രും ട്രം​പി​നൊ​പ്പ​മു​ണ്ട്.

അ​തേ​സ​മ​യം, ഇ​റാ​നു​മാ​യു​ള്ള സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ തു​ട​രു​മെ​ന്ന് അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ് വ്യ​ക്ത​മാ​ക്കി. ഇ​റാ​നെ ഒ​രു കാ​ര​ണ​വ​ശാ​ലും ആ​ണ​വാ​യു​ധം കൈ​വ​രി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ അ​മേ​രി​ക്ക ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ, ഇ​റാ​നു മേ​ൽ സൈ​നി​ക ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ൽ പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ധി​കാ​രം പ​രി​മി​ത​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം അ​മേ​രി​ക്ക​ൻ സെ​ന​റ്റി​ൽ പ​രാ​ജ​യ​പ്പെ​ട്ടു.

ഷി ​ജി​ൻ​പിം​ഗി​നെ “മ​ഹാ​നാ​യ നേ​താ​വ്’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച ട്രം​പ്, ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ മി​ക​ച്ചൊ​രു ഭാ​വി കെ​ട്ടി​പ്പ​ടു​ക്കു​മെ​ന്ന് പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. ഷി ​ജി​ൻ​പിം​ഗി​നെ ത​ന്‍റെ സു​ഹൃ​ത്താ​യി കാ​ണു​ന്ന​ത് അ​ഭി​മാ​ന​മാ​ണെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കു​മ്പോ​ൾ സം​സാ​രി​ക്കാ​റു​ണ്ടെ​ന്നും അ​വ വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്കാ​റു​ണ്ടെ​ന്നും ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ​ക്കു മു​ന്നോ​ടി​യാ​യി ട്രം​പ് പ​റ​ഞ്ഞി​രു​ന്നു.

അ​മേ​രി​ക്ക​യും ചൈ​ന​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ക​ൾ​ക്ക് പ​ക​രം സ​ഹ​ക​ര​ണ​ത്തി​ന്‍റെ പാ​ത സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഷി ​ജി​ൻ​പിം​ഗ് ആ​ഹ്വാ​നം ചെ​യ്തു. ഒ​രു നൂ​റ്റാ​ണ്ടി​നി​ടെ ലോ​കം ക​ണ്ടി​ട്ടി​ല്ലാ​ത്ത മാ​റ്റ​ങ്ങ​ളി​ലൂ​ടെ​യാ​ണു ക​ട​ന്നു​പോ​കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം സു​സ്ഥി​ര​മാ​യി​രി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി.

ന​യ​ത​ന്ത്ര ത​ല​ത്തി​ലും യു​ദ്ധ​മു​ഖ​ത്തും വ​ലി​യ മാ​റ്റ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ട്രം​പ് – ഷി ​ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന​ത്.‌ വ്യാ​പാ​രം, താ​യ്‌​വാ​ൻ വി​ഷ​യം, ഇ​റാ​ൻ യു​ദ്ധം തു​ട​ങ്ങി​യ നി​ർ​ണാ​യ​ക വി​ഷ​യ​ങ്ങ​ളി​ൽ വ​ലി​യ തീ​രു​മാ​ന​ങ്ങ​ൾ ഉ​ച്ച​കോ​ടി​യി​ൽ ഉ​ണ്ടാ​കാ​നി​ട​യി​ല്ലെ​ങ്കി​ലും, ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ൽ കൂ​ടി​ക്കാ​ഴ്ച വ​ലി​യ ച​ല​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ.

Related posts

Leave a Comment