അ​നു​ഗ്ര​ഹി​ക്ക​ണം… ഗു​രു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വി​തു​മ്പി സ​തീ​ശ​ൻ; ആ​ശ്വ​സി​പ്പി​ച്ച് കാ​ർ​ത്തി​കേ​യ​ന്‍റെ പ​ത്നി സു​ലേ​ഖ ടീ​ച്ച​ർ

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജി.​കാ​ര്‍​ത്തി​കേ​യ​ന്‍റെ വീ​ട്ടി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ര്‍​ശി​ച്ച് വി.​ഡി.​സ​തീ​ശ​ന്‍. ജി. ​കാ​ര്‍​ത്തി​കേ​യ​ന്‍റെ പ​ത്‌​നി സു​ലേ​ഖ ടീ​ച്ച​റെ​യും മ​ക​ന്‍ കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ന്‍, മ​രു​മ​ക​ള്‍ ദി​വ്യ എ​സ് അ​യ്യ​ര്‍ എ​ന്നി​വ​രു​മാ​യി് സം​സാ​രി​ച്ചു. കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ദീ​ര്‍​ഘ​കാ​ല​മാ​യു​ള്ള ബ​ന്ധ​മാ​ണ് വി.​ഡി. പു​ല​ര്‍​ത്തി​യി​രു​ന്ന​ത്. അ​ദ്ദേ​ഹം പ​ഴ​യ​കാ​ര്യ​ങ്ങ​ള്‍ ഓ​ര്‍​ത്ത് വി.​ഡി. സ​തീ​ശ​ന്‍ വി​തു​മ്പി.

അ​നു​ഗ്ര​ഹം തേ​ടി​യാ​ണ് അ​ദ്ദേ​ഹം എ​ത്തി​യ​ത്. വി.​ഡി.​സ​തീ​ശ​ന്‍റെ രാ​ഷ്ട്രീ​യ ഗു​രു​വാ​യി​രു​ന്നു ജി. ​കാ​ര്‍​ത്തി​കേ​യ​ന്‍. ച​ല​ച്ചി​ത്ര ന​ട​ന്‍ ജ​ഗ​ദീ​ഷ്, ച​ല​ച്ചി​ത്ര നി​ര്‍​മ്മാ​താ​വ് ര​ഞ്ജി​ത്ത് എ​ന്നി​വ​രും വി.​ഡി. സ​തീ​ശ​നെ കാ​ണാ​ന്‍ ജി. ​കാ​ര്‍​ത്തി​കേ​യ​ന്‍റെ വീ​ട്ടി​ലെ​ത്തി. സ​തീ​ശ​ന്‍റെ ക​ഴി​വു​ക​ള്‍ തി​രി​ച്ച​റി​ഞ്ഞ നേ​താ​വാ​യി​രു​ന്നു ജി. ​കാ​ര്‍​ത്തി​കേ​യ​നെ​ന്ന് സു​ലേ​ഖ ടീ​ച്ച​ര്‍. ത​ന്‍റെ മൂ​ത്ത മ​ക​നെ​പോ​ലെ​യാ​ണ് താ​ന്‍ സ​തീ​ശ​നെ കാ​ണു​ന്ന​തെ​ന്നും ടീ​ച്ച​ര്‍ വ്യ​ക്ത​മാ​ക്കി.

നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ജെ. ജോ​സ​ഫി​നെ എം​എ​ല്‍​എ ഹോ​സ്റ്റ​ലി​ലെ വ​സ​തി​യി​ലെ​ത്തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മോ​ന്‍​സ് ജോ​സ​ഫ് ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളും അ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചു.

ചീ​ഫ് സെ​ക്ര​ട്ട​റി എ.​ജ​യ​തി​ല​കും ഇ​ന്റ​ലി​ജ​ന്‍​സ് മേ​ധാ​വി പി.​വി​ജ​യ​നും നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​ന്ന് രാ​വി​ലെ ക​ന്റോ​ണ്‍​മെ​ന്റ് ഹൗ​സി​ലെ​ത്തി​യാ​ണ് ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. സ​ത്യ​പ്ര​തി​ജ്ഞ​യു​ടെ ഒ​രു​ക്ക​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് ച​ര്‍​ച്ച ന​ട​ത്തി​യ​ത്.

Related posts

Leave a Comment