ജ​ന​വാ​സ​മേ​ഖ​ല​യി​ലെ അ​ന​ധി​കൃ​ത ക​ള്ളു​ഷാ​പ്പി​നെ​തി​രേ ക​വി​യ​ര​ങ്ങ്

പൊ​റ​ത്തി​ശേ​രി: പൊ​റ​ത്തി​ശേ​രി ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ള്ളു​ഷാ​പ്പ് മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​റ​ത്തി​ശേ​രി വീ ​വ​ണ്‍ ന​ഗ​ര്‍ നി​വാ​സി​ക​ള്‍ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ക​വി​യ​ര​ങ്ങ് ക​വി സെ​ബാ​സ്റ്റ്യ​ന്‍ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

വ​ട​ശേ​രി പ്ര​ഭാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​വി​ക​ളാ​യ പി.​എ​ന്‍. സു​നി​ല്‍, രാ​ധി​ക സ​നോ​ജ്, സ​ലിം ചേ​നം, കൃ​ഷ്ണ​കു​മാ​ര്‍ മാ​പ്രാ​ണം, ജോ​യ് വ​ട​ക്കു​മ്പാ​ട​ന്‍, എ.​വി. കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​ര്‍ ക​വി​ത ചൊ​ല്ലി. എം.​ജി. സു​ഗു​ണ​ന്‍ സ്വാ​ഗ​ത​വും വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ബാ​ബു പാ​ല​ക്ക​ല്‍ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. ച​ട​ങ്ങി​ല്‍ ജോ​ജി, പു​രു​ഷോ​ത്ത​മ​ന്‍, ദാ​വൂ​ദ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Related posts

Leave a Comment