ക​ള്ള​നോ​ട്ട് കേ​സ്; 28 വ​ർ​ഷ​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ച്ചു​വ​ന്ന ക​ള്ള​നോ​ട്ട് കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന മൂ​ന്നാം പ്ര​തി​യെ 28 വ​ർ​ഷ​ത്തി​നു​ശേ​ഷം ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തു. കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​യ രാ​ജേ​ഷ് രാ​മ​ച​ന്ദ്ര(52)​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പോ​ലീ​സ് സു​പ്ര​ണ്ടി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ദേ​ശ​ത്തു​നി​ന്നും 14ന് ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ വി​മാ​ന​ത്താ​വ​ള അ​ഥോ​റി​റ്റി വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചെ​ങ്ങ​ന്നൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ജൂ​ഡി​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

1998 ജൂ​ൺ 29ന് ​ചെ​ങ്ങ​ന്നൂ​ർ മു​ണ്ട​ൻ​കാ​വി​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ് ഏ​രി​യ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഓ​ഫ്സൈ​റ്റ് പ്ര​സ് എ​ന്ന സ്ഥാ​പ​നം റെ​യ്ഡ് ന​ട​ത്തി യു​എ​ഇ ഗ​വ​ൺ​മെ​ന്‍റി​ന്‍റെ 500 ദി​ർ​ഹ​ത്തി​ന്‍റെ 8762 നോ​ട്ടു​ക​ളും 100 രൂ​പ​യു​ടെ ഒ​രു ഇ​ന്ത്യ​ൻ ക​റ​ൻ​സി​യും ര​ണ്ട് ഇ​ന്ത്യ​ൻ മു​ദ്ര​പ​ത്ര​വും ക​ണ്ടെ​ടു​ത്തി​രു​ന്നു.

Related posts

Leave a Comment