പാ​രീ​സ് എ​ന്‍റെ കൈ​ക​ൾ​ക്കു​ള്ളി​ലാ​ണ്, മ​നോ​ഹ​ര​മാ​യ ന​ഗ​രം എ​ന്‍റെ ബാ​ൽ​ക്കണി​യി​ൽ നി​ന്നു കാ​ണാം; 134 പ​ടി​ക​ൾ ക​യ​റി​യാ​ൽ ഈ ​ചെ​റി​യ അ​പാ​ർ​ട്ട്മെ​ന്‍റി​ലെ​ത്താം

പാ​രീ​സി​ലെ ഏ​റ്റ​വും ചെ​റി​യ അ​പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ ഒ​ന്നി​ലേ​ക്ക് ഒ​രു യാ​ത്ര, ഈ ചെറിയ മനോഹരമായ അ​പാ​ർ​ട്ട്മ​ന്‍റി​ന്‍റെ വാ​ർ​ത്ത​ക​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. സെ​ബാ​സ്റ്റ്യ​ൻ ഹെ​ഡ്ബ​ർ​ഗ് എ​ന്ന വ്യ​ക്തി​യാ​ണ് പാ​രീ​സീ​ലെ ചെ​റി​യ അ​പാ​ർ​ട്ട്മെ​ന്‍റി​ൽ ജീ​വി​ക്കു​ന്ന ഒ​രു യു​വാ​വിനെയും ​അ​പാ​ർ​ട്ട്മെ​ന്‍റും ദൃ​ശ്യ​ങ്ങ​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചത്

ഏ​ക​ദേ​ശം 600 യൂ​റോ (ഏ​ക​ദേ​ശം 67,000 ഇ​ന്ത്യ​ൻ രൂ​പ അ​ല്ലെ​ങ്കി​ൽ 697 ഡോ​ള​ർ) വാ​ട​ക ന​ല്കി​യാ​ണ് യു​വാ​വ് ഈ ​ചെ​റി​യ അ​പാ​ർ​ട്ട്മെ​ന്‍റി​ൽ താ​മ​സി​ക്കു​ന്ന​ത്. ലി​ഫ്റ്റി​ല്ലാ​ത്ത കെ​ട്ടി​ട​ത്തി​ന്‍റെ ഏ​ഴാം നി​ല​യി​ലാ​ണ് അ​പാ​ർ​ട്ട്മെ​ന്‍റ്. ദി​വ​സ​വും യു​വാ​വ് 134 പ​ടി​ക​ളാ​ണ് ക​യ​റി​യി​റ​ങ്ങു​ന്ന​ത്. ഫ്ര​ഞ്ച് വെ​ബ്സൈ​റ്റാ​യ ലെ​ബോ​ൺ​കോ​യി​ൻ വ​ഴി​യാ​ണ് ഈ ​അ​പാ​ർ​ട്ട്മെ​ന്‍റ് കി​ട്ടി​യ​ത്.

വ​ള​രെ പ​രി​മി​ത​മാ​യ സാ​ഹ​ച്യ​ങ്ങ​ളി​ലാ​ണ് യു​വാ​വ് താ​മ​സി​ക്കു​ന്ന​ത്. ഒ​രാ​ൾ​ക്ക് മാ​ത്രം ക​ഷ്ടി​ച്ച് ക​ഴി​യാ​ൻ സാ​ധി​ക്കു​ന്ന വ​ള​രെ ചെ​റി​യ സ്ഥ​ല​മാ​ണി​ത്. തു​ണി​ക​ൾ സൂ​ക്ഷി​ക്കാ​ൻ ചെ​റി​യൊ​രു സ്പേ​സും, അ​തി​ന് തൊ​ട്ട​ടു​ത്താ​യി ഒ​രു ഷ​വ​റും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

ഈ ​അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണം ഇ​വി​ടു​ത്തെ ബാ​ൽ​ക്ക​ണി​യാ​ണ്. ഇ​ത്ര​യും വ​ലി​യ തു​ക വാ​ട​ക ന​ൽ​കി​യാ​ലും പാ​രീ​സ് ന​ഗ​ര​ത്തി​ന്‍റെ മ​നോ​ഹ​ര​മാ​യ കാ​ഴ്ച മു​ഴു​വ​ൻ ഈ ​ബാ​ൽ​ക്ക​ണി​യി​ൽ നി​ന്ന് ആ​സ്വ​ദി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് യു​വാ​വ് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

യൂ​റോ​പ്പി​ലെ​യും പാ​രീ​സി​ലെ​യും ഒ​ക്കെ ഉ​യ​ർ​ന്ന ജീ​വി​ത​ച്ചെ​ല​വി​നെ​യും വാ​ട​ക നി​ര​ക്കു​ക​ളെ​യും കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് ഈ ​വീ​ഡി​യോ വ​ലി​യ രീ​തി​യി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ഴി​വ​ച്ചി​ട്ടു​ണ്ട്.

 

Related posts

Leave a Comment