യു​എ​സ്-​ഇ​റാ​ൻ‌ സ​മാ​ധാ​ന ച​ർ​ച്ച നി​ർ​ണാ​യ​ക​ഘ​ട്ട​ത്തി​ൽ: വ​ഴ​ങ്ങി​യി​ല്ലെ​ങ്കി​ൽ ഇ​റാ​ന്‍റെ സ​ർ​വ​നാ​ശ​മെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ്-​ഇ​റാ​ൻ‌ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ച​ർ​ച്ച​ക​ൾ ഒ​ത്തു​തീ​ർ​പ്പി​ലേ​ക്കോ, വീ​ണ്ടു​മൊ​രു സൈ​നി​ക നീ​ക്ക​ത്തി​ലേ​ക്കോ വ​ഴി​മാ​റു​മോ എ​ന്ന കാ​ര്യം ഇ​പ്പോ​ൾ പ​റ​യാ​നാ​വി​ല്ലെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യു​ള്ള നി​ർ​ണാ​യ​ക ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​നു ശേ​ഷം ട്രം​പ് വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ട്രം​പ്.

ച​ർ​ച്ച​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക​കം ക​രാ​റി​ലെ​ത്താ​ൻ സാ​ധി​ച്ചേ​ക്കു​മെ​ന്നും ട്രം​പ് ശു​ഭാ​പ്തി​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും, കാ​ര്യ​ങ്ങ​ൾ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും മാ​റി​മ​റി​യാ​മെ​ന്ന മു​ന്ന​റി​യി​പ്പും അ​ദ്ദേ​ഹം ന​ൽ​കി. ഇ​റാ​ൻ നൂ​റു ശ​ത​മാ​ന​വും അ​നു​കൂ​ല​മാ​യ മ​റു​പ​ടി ന​ൽ​ക​ണം. ശ​രി​യാ​യ പ്ര​തി​ക​ര​ണ​മ​ല്ല ല​ഭി​ക്കു​ന്ന​തെ​ങ്കി​ൽ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് അ​തി​വേ​ഗം നീ​ങ്ങു​മെ​ന്നും, അ​മേ​രി​ക്ക ഏ​തു സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ ത​യാ​റാ​ണെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പു ന​ൽ​കി.

അ​തേ​സ​മ​യം, അ​മേ​രി​ക്ക മു​ന്നോ​ട്ടു​വ​ച്ച പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ രാ​ജ്യം പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഇ​സ്മാ​യി​ൽ ബ​ഖാ​യി സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ൽ, ത​ങ്ങ​ളു​ടെ മ​ര​വി​പ്പി​ച്ച ആ​സ്തി​ക​ൾ വി​ട്ടു​കി​ട്ട​ണ​മെ​ന്നും ഇ​റാ​ൻ തു​റ​മു​ഖ​ങ്ങ​ൾ​ക്കു മേ​ലു​ള്ള യു​എ​സ് ഉ​പ​രോ​ധം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​ങ്ങ​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ് ഇ​റാ​ൻ.

ട്രം​പി​ന്‍റെ പു​തി​യ പ്ര​സ്താ​വ​ന​ക​ൾ യു​ദ്ധം വീ​ണ്ടും ആ​ളി​ക്ക​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്ന് ഇ​റാ​ൻ കു​റ്റ​പ്പെ​ടു​ത്തി. യു​എ​സ് വീ​ണ്ടും ആ​ക്ര​മ​ണ​ത്തി​നു മു​തി​ർ​ന്നാ​ൽ ശ​ക്ത​മാ​യ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്നും, പു​തി​യൊ​രു പോ​രാ​ട്ടം മി​ഡി​ൽ ഈ​സ്റ്റി​ന് പു​റ​ത്തേ​ക്കും വ്യാ​പി​ക്കു​മെ​ന്നും ഇ​റാ​ന്‍റെ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ്സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

പാ​ക്കി​സ്ഥാ​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ ഏ​പ്രി​ൽ എ​ട്ടി​നു നി​ല​വി​ൽ വ​ന്ന താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ലി​നെ​ത്തു​ട​ർ​ന്ന് യു​എ​സും ഇ​റാ​നും ത​മ്മി​ലു​ള്ള നേ​രി​ട്ടു​ള്ള യു​ദ്ധ​ത്തി​ന് ശ​മ​ന​മു​ണ്ടാ​യെ​ങ്കി​ലും ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ലു​ള്ള വാ​ക്പോ​ര് ഇ​പ്പോ​ഴും രൂ​ക്ഷ​മാ​ണ്. ഇ​തി​നി​ടെ, ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പാ​ക് ആ​ഭ്യ​ന്ത​ര മ​ന്ത്രി മൊ​ഹ്സി​ൻ ന​ഖ്‌​വി ഈ ​ആ​ഴ്ച ര​ണ്ടാം ത​വ​ണ​യും ടെ​ഹ്‌​റാ​നി​ലെ​ത്തി ച​ർ​ച്ച​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്.

വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ലോ​ക​ത്തെ പ്ര​ധാ​ന എ​ണ്ണ​ക്ക​ട​ത്തു പാ​ത​യാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഇ​തു​വ​രെ തു​റ​ന്നു​ന​ൽ​കി​യി​ട്ടി​ല്ല. ആ​ഗോ​ള​ത​ല​ത്തി​ൽ എ​ണ്ണ, പ്ര​കൃ​തി​വാ​ത​ക വി​ത​ര​ണ​ത്തി​ന്‍റെ അ​ഞ്ചി​ലൊ​ന്നും ന​ട​ക്കു​ന്ന​ത് ഈ ​പാ​ത​യി​ലൂ​ടെ​യാ​ണ്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ത​ട​സ​ങ്ങ​ൾ വ​രും മാ​സ​ങ്ങ​ളി​ൽ ലോ​ക​ത്ത് ക​ടു​ത്ത ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റ​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ഭ​ക്ഷ്യ-​ക​ർ​ഷ​ക സം​ഘ​ട​ന​യും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment