റെ​യി​ൽ​വേ വി​ക​സ​ന​ത്തി​ന് 2,193 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് പ​ച്ച​ക്കൊ​ടി


പ​ര​വൂ​ർ: രാ​ജ്യ​ത്തെ റെ​യി​ൽ​വേ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 2,193 കോ​ടി രൂ​പ​യു​ടെ മൂ​ന്ന് വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ച്ച​ക്കൊ​ടി കാ​ട്ടി. ജ​മ്മു-​ക​ത്ര റൂ​ട്ടി​ലെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ക, ഹൗ​റ-​ഡ​ൽ​ഹി ഇ​ട​നാ​ഴി​യി​ലെ യാ​ത്രാ​ശേ​ഷി കൂ​ട്ടു​ക, ചെ​ന്നൈ സ​ബ​ർ​ബ​ൻ ശൃം​ഖ​ല​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ പ​ദ്ധ​തി​ക​ൾ​ക്ക് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി​യ​ത്.

പ്ര​ധാ​ന പ​ദ്ധ​തി​ക​ളും തു​ക വ​ക​യി​രു​ത്ത​ലും:
ക​ത്ര സെ​ക്ഷ​ൻ സു​ര​ക്ഷാ പ​ദ്ധ​തി (₹238 കോ​ടി): ജ​മ്മു-​ശ്രീ മാ​താ വൈ​ഷ്ണോ ദേ​വി ക​ത്ര റൂ​ട്ടി​ലെ തു​ര​ങ്ക​ങ്ങ​ളു​ടെ പു​ന​രു​ദ്ധാ​ര​ണം, മ​ണ്ണി​ടി​ച്ചി​ൽ ത​ട​യു​ന്ന​തി​നു​ള്ള ച​രി​വ് സ്ഥി​ര​ത ഉ​റ​പ്പാ​ക്ക​ൽ, പാ​ല​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം എ​ന്നി​വ​യ്ക്കാ​ണ് ഈ ​തു​ക വി​നി​യോ​ഗി​ക്കു​ക. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ളും നേ​രി​ടു​ന്ന ഈ ​പാ​ത​യി​ലൂ​ടെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് തീ​ർ​ഥാ​ട​ക​രാ​ണ് ഓ​രോ വ​ർ​ഷ​വും യാ​ത്ര ചെ​യ്യു​ന്ന​ത്.
കി​യു​ൽ-​ഝ​ഝ മൂ​ന്നാം ലൈ​ൻ (₹962 കോ​ടി):

കി​ഴ​ക്ക​ൻ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ഹൗ​റ-​ഡ​ൽ​ഹി ഇ​ട​നാ​ഴി​യി​ൽ 54 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ മൂ​ന്നാ​മ​തൊ​രു ലൈ​ൻ കൂ​ടി നി​ർ​മി​ക്കും. നി​ല​വി​ൽ ഇ​വി​ടു​ത്തെ ഇ​ര​ട്ട​പ്പാ​ത​ക​ൾ പ​രി​ധി​ക്ക​പ്പു​റ​മു​ള്ള സ​ർ​വീ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ തീ​രു​മാ​നം.

ആ​ര​ക്കോ​ണം-​ചെ​ങ്ക​ൽ​പ്പ​ട്ട് പാ​തഇ​ര​ട്ടി​പ്പി​ക്ക​ൽ (₹993 കോ​ടി):
ദ​ക്ഷി​ണ റെ​യി​ൽ​വേ​ക്ക് കീ​ഴി​ലെ 68 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള ഈ ​സിം​ഗി​ൾ ലൈ​ൻ ഇ​ര​ട്ടി​പ്പി​ക്കു​ന്ന​തോ​ടെ ചെ​ന്നൈ സ​ബ​ർ​ബ​ൻ സ​ർ​ക്കു​ല​ർ നെ​റ്റ്‌​വ​ർ​ക്കി​ലെ ട്രെ​യി​നു​ക​ളു​ടെ സ​മ​യ​നി​ഷ്ഠ​യും വേ​ഗ​ത​യും വ​ർ​ധി​ക്കും.പു​തി​യ റെ​യി​ൽ പാ​ത​ക​ൾ വ​രു​ന്ന​തോ​ടെ യാ​ത്രാ ട്രെ​യി​നു​ക​ളു​ടെ സ​മ​യ​നി​ഷ്ഠ മെ​ച്ച​പ്പെ​ടു​മെ​ന്ന് മാ​ത്ര​മ​ല്ല, ച​ര​ക്ക് നീ​ക്കം കൂ​ടു​ത​ൽ സു​ഗ​മ​മാ​കു​ക​യും ചെ​യ്യും.

കൊ​ൽ​ക്ക​ത്ത, ഹാ​ൽ​ദി​യ തു​റ​മു​ഖ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന കി​യു​ൽ-​ഝ​ഝ പാ​ത ച​ര​ക്കു​നീ​ക്ക​ത്തി​ൽ നി​ർ​ണാ​യ​ക​മാ​ണ്.അ​തു​പോ​ലെ ചെ​ന്നൈ​യി​ലെ ആ​ര​ക്കോ​ണം-​ചെ​ങ്ക​ൽ​പ്പ​ട്ട് പാ​ത യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ മ​ഹീ​ന്ദ്ര വേ​ൾ​ഡ് സി​റ്റി, ശ്രീ​പെ​രു​മ്പു​ത്തൂ​ർ, ഒ​റ​ഗ​ഡം തു​ട​ങ്ങി​യ പ്ര​മു​ഖ വ്യാ​വ​സാ​യി​ക ഹ​ബു​ക​ളി​ലേ​ക്കു​ള്ള ഓ​ട്ടോ​മൊ​ബൈ​ൽ, സി​മ​ന്റ് ച​ര​ക്കു​നീ​ക്കം എ​ളു​പ്പ​മാ​കും.കാ​ഞ്ചീ​പു​ര​ത്തി​ന​ടു​ത്ത് നി​ർ​ദി​ഷ്ട പ​റ​ണ്ടൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​ത്തു​കൂ​ടി​യാ​ണ് ഈ ​റെ​യി​ൽ​പ്പാ​ത ക​ട​ന്നു​പോ​കു​ന്ന​ത് എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

രാ​ജ്യ​ത്തെ ഏ​റ്റ​വും വെ​ല്ലു​വി​ളി നി​റ​ഞ്ഞ ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലും സു​ര​ക്ഷി​ത​വും വി​ശ്വ​സ​നീ​യ​വു​മാ​യ റെ​യി​ൽ ക​ണ​ക്റ്റി​വി​റ്റി ഉ​റ​പ്പാ​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യാ​ണ് ഈ ​പ​ദ്ധ​തി​ക​ളി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​തെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

  • എ​സ്. ആ​ർ സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment