നെ​ല്ലി​യാ​മ്പ​തി സ​ർ​ക്കാ​ർ ഓ​റ​ഞ്ച് ഫാ​മി​ൽ പ​ഴ​വ​ർ​ഗ വി​ള​വെ​ടു​പ്പ്

നെ​ല്ലി​യാ​മ്പ​തി: കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള നെ​ല്ലി​യാ​മ്പ​തി​യി​ലെ സ​ർ​ക്കാ​ർ ഓ​റ​ഞ്ച് ആ​ൻ​ഡ് വെ​ജി​റ്റ​ബി​ൾ ഫാ​മി​ൽ ഈ ​വ​ർ​ഷ​ത്തെ ഓ​റ​ഞ്ച്, പാ​ഷ​ൻ ഫ്രൂ​ട്ട്, ത​ണ്ണി​മ​ത്ത​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ പ​ഴ​വ​ർ​ഗ​വി​ള​ക​ളു​ടെ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചു. നെ​ന്മാ​റ മ​ണ്ഡ​ലം നി​യു​ക്ത എം​എ​ൽ​എ പ്രേ​മ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ലം മു​ത​ൽ പ്ര​സി​ദ്ധ​മാ​യി​രു​ന്ന നെ​ല്ലി​യാ​മ്പ​തി ഓ​റ​ഞ്ച് കൃ​ഷി, “സി​ട്ര​സ് ഡി​ക്ലൈ​ൻ” എ​ന്ന ഗു​രു​ത​ര രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് പൂ​ർ​ണ​മാ​യും ത​ക​ർ​ച്ച നേ​രി​ട്ടി​രു​ന്നു.

ഫാ​മി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഓ​റ​ഞ്ച് തോ​ട്ട​ങ്ങ​ൾ ന​ശി​ച്ച​തോ​ടെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ നെ​ല്ലി​യാ​മ്പ​തി ഓ​റ​ഞ്ച് കൃ​ഷി ഒ​രു​കാ​ല​ത്ത് നാ​മാ​വ​ശേ​ഷ​മാ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ 2018-19 വ​ർ​ഷം മു​ത​ൽ ശാ​സ്ത്രീ​യ​രീ​തി​യി​ൽ പു​തു​താ​യി ഓ​റ​ഞ്ച് തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ച് കൃ​ഷി​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഇ​പ്പോ​ൾ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ഏ​ക​ദേ​ശം 8000 ഓ​റ​ഞ്ച് തൈ​ക​ളാ​ണ് ഫാ​മി​ലു​ള്ള​ത്.

ഇ​തി​ൽ കൂ​ർ​ഗ് മാ​ൻ​ഡ​റി​ൻ, നാ​ഗ്പൂ​ർ മാ​ൻ​ഡ​റി​ൻ, സ്വീ​റ്റ് ഓ​റ​ഞ്ച് എ​ന്നീ ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട 2500 ഓ​ളം തൈ​ക​ൾ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ റി​സ​ർ​ച്ച് എ​ക്സ്പെ​രി​മെ​ന്‍റ​ൽ സ്റ്റേ​ഷ​ൻ, ചെ​ത്ത​ല്ലി, സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് ഓ​ൺ സി​ട്ര​സ്, കോ​ള​ജ് ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​ർ നാ​ഗ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ഏ​ക​ദേ​ശം 1.5 മു​ത​ൽ 2 ട​ൺ വ​രെ ഉ​ത്പാ​ദ​നം പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഓ​റ​ഞ്ചി​നൊ​പ്പം ചെ​റു​നാ​ര​കം, മാ​ൾ​ട്ടാ ലെ​മ​ൺ, ചൈ​നീ​സ് ഓ​റ​ഞ്ച്, വ​ട്ട​നാ​ര​ങ്ങ, വ​രി​ഗേ​റ്റ​ഡ് ലെ​മ​ൺ, സീ​ഡ്‌​ല​സ് ലെ​മ​ൺ, പി​മ​ല്ലോ തു​ട​ങ്ങി വി​വി​ധ നാ​ര​ക​വ​ർ​ഗ​വി​ള​ക​ളും ഫാ​മി​ൽ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. പാ​ഷ​ൻ ഫ്രൂ​ട്ടി​ന്‍റെ കാ​വേ​രി ഇ​ന​വും നാ​ട​ൻ ഇ​ന​വും വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്യു​ന്നു.

കൂ​ടാ​തെ ഡ്രാ​ഗ​ൺ ഫ്രൂ​ട്ട്, സ്ട്രോ​ബെ​റി, പേ​ര​യ്ക്ക, ലോ​ങ്ങ​ൻ, പീ​ച്ച്, പ്ലാ​വ്, മാ​വ്, റ​മ്പു​ട്ടാ​ൻ, മാം​ഗോ​സ്റ്റീ​ൻ, ജ​ബോ​ട്ടി​ക്കാ​ബ, ചാ​മ്പ, സു​രി​നാം ചെ​റ, വെ​സ്റ്റ് ഇ​ന്ത്യ​ൻ ചെ​റി, ഞാ​വ​ൽ തു​ട​ങ്ങി​യ അ​പൂ​ർ​വ​വും വി​ദേ​ശീ​യ​വു​മാ​യ പ​ഴ​വ​ർ​ഗ​ങ്ങ​ളും ഫാ​മി​ന്‍റെ ആ​ക​ർ​ഷ​ണ​മാ​ണ്. ഫാ​മി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ഴ​വ​ർ​ഗ​ങ്ങ​ൾ മു​ഴു​വ​ൻ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റി​യാ​ണ് വി​പ​ണ​നം ന​ട​ത്തു​ന്ന​ത്.

അ​തി​നാ​ൽ ഓ​റ​ഞ്ചും പാ​ഷ​ൻ ഫ്രൂ​ട്ടും നേ​രി​ട്ട് വി​ല്പ​ന​യ്ക്കി​ല്ല. ഓ​റ​ഞ്ച് സ്‌​ക്വാ​ഷ്, പാ​ഷ​ൻ ഫ്രൂ​ട്ട് സ്‌​ക്വ​ഷ്, റെ​ഡി-​ടു-​ഡ്രി​ങ്ക് ജ്യൂ​സു​ക​ൾ, വി​വി​ധ പ​ഴ​വ​ർ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ജാം, ​ജെ​ല്ലി, അ​ച്ചാ​ർ തു​ട​ങ്ങി​യ ഉ​ത്പ​ന്ന​ങ്ങ​ൾ ഫാ​മി​ന്‍റെ സെ​യി​ൽ​സ് ഔ​ട്ട്‌​ലെ​റ്റി​ലൂ​ടെ മി​ത​മാ​യ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. ഫാം ​സൂ​പ്ര​ണ്ട് പി. ​സാ​ജി​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts

Leave a Comment