വി​വാ​ഹ​ത്തി​നു​മു​ന്പ് പെ​ൺ​കു​ട്ടി​ക​ൾ സ്വ​ന്തം കാ​ലി​ല്‍ നി​ല്‍​ക്ക​ണം: ക​ങ്ക​ണ റ​ണാ​വ​ത്

ഗ്രേ​റ്റ​ര്‍ നോ​യി​ഡ​യി​ലെ​യും ഭോ​പ്പാ​ലി​ലെ​യും യു​വ​തി​ക​ളു​ടെ മ​ര​ണം രാ​ജ്യ​ത്ത് ച​ര്‍​ച്ച​യാ​കു​മ്പോ​ള്‍ പ്ര​തി​ക​ര​ണ​വു​മാ​യി ബോ​ളി​വു​ഡ് ന​ടി​യും എം​പി​യു​മാ​യ ക​ങ്ക​ണ റ​ണാ​വ​ത് രം​ഗ​ത്ത്. സാ​മ്പ​ത്തി​ക​മാ​യി സ്വ​യം പ​ര്യാ​പ്ത​മാ​യ ശേ​ഷം മാ​ത്രം മ​തി വി​വാ​ഹ​മെ​ന്നാ​ണ് യു​വ​തി​ക​ളോ​ടാ​യി ക​ങ്ക​ണ പ​റ​യു​ന്ന​ത്. ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​യി​രു​ന്നു ക​ങ്ക​ണ​യു​ടെ ഉ​പ​ദേ​ശം.

ഭോ​പ്പാ​ലി​ല്‍ ട്വി​ഷ എ​ന്ന മോ​ഡ​ലും നോ​യി​ഡ​യി​ല്‍ ദീ​പി​ക എ​ന്ന യു​വ​തി​യും ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് ക​ങ്ക​ണ​യു​ടെ കു​റി​പ്പ്. ര​ണ്ടു​പേ​രു​ടെ​യും ആ​ത്മ​ഹ​ത്യ​യ്ക്കു പി​ന്നി​ലും ദാ​മ്പ​ത്യ​പ്ര​ശ്‌​ന​ങ്ങ​ളാ​ണെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

വി​വാ​ഹി​ത​രാ​യ യു​വ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള നി​ര​വ​ധി വേ​ദ​നാ​ജ​ന​ക​മാ​യ വാ​ര്‍​ത്ത​ക​ള്‍ എ​ല്ലാ ദി​വ​സ​വും വ​രു​ന്നു. ഈ ​വി​ദ്യാ​സ​മ്പ​ന്ന​രാ​യ യു​വ​തി​ക​ളി​ല്‍ പ​ല​രും ദു​ര​ന്ത​ങ്ങ​ള്‍ സം​ഭ​വി​ക്കു​ന്ന​തി​നു​മു​മ്പ് ഞെ​രു​ങ്ങു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ നി​ന്ന് അ​വ​രെ ര​ക്ഷി​ക്കാ​ന്‍ മാ​താ​പി​താ​ക്ക​ളോ​ട് അ​ഭ്യ​ര്‍​ഥി​ക്കാ​റു​ണ്ട്. പ​ക്ഷേ , ഇ​ന്ത്യ​ന്‍ സ​മൂ​ഹം വി​വാ​ഹി​ത​രാ​യ പെ​ണ്‍​മ​ക്ക​ളെ ഉ​പേ​ക്ഷി​ക്കു​ന്ന​തി​ല്‍ പ്ര​സി​ദ്ധ​മാ​ണ്. നി​ങ്ങ​ളു​ടെ ക​രി​യ​ര്‍ നി​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ മ​റ്റൊ​രാ​ളെ​ക്കാ​ളും പ്ര​ധാ​ന​മാ​ണ്. സ്വ​ത​ന്ത്ര​യാ​യ​തി​നു​ശേ​ഷം മാ​ത്രം വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ക-​എ​ന്നാ​ണ് ക​ങ്ക​ണ യു​വ​തി​ക​ളോ​ടാ​യി പ​റ​യു​ന്ന​ത്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യോ ഫാ​ഷ​ന്‍/​ഡേ​റ്റിം​ഗ്/​വി​വാ​ഹ/​മേ​ക്ക​പ്പ് വ്യ​വ​സാ​യ​മോ നി​ങ്ങ​ളോ​ട് പ​റ​യാ​ത്ത ഒ​രു ഉ​പ​ദേ​ശ​മാ​ണി​ത്. ദ​യ​വാ​യി, നി​ങ്ങ​ള്‍ സ്വ​യം നാ​യി​ക​യാ​ക​ണം. നി​ങ്ങ​ളെ ര​ക്ഷി​ക്കാ​ന്‍ ആ​രും വ​രി​ല്ല. നി​ങ്ങ​ള്‍ ആ​രാ​യി​രി​ക്കു​ന്നു, നി​ങ്ങ​ള്‍ എ​ന്താ​ണു ചെ​യ്യു​ന്ന​ത് എ​ന്ന​ത് നി​ങ്ങ​ള്‍ ആ​രെ വി​വാ​ഹം ക​ഴി​ക്കു​ന്നു എ​ന്ന​തി​നേ​ക്കാ​ള്‍ പ്ര​ധാ​ന​മാ​ണ്. നി​ങ്ങ​ള്‍​ക്കു വേ​ണ്ട ഒ​രു ജീ​വി​തം കെ​ട്ടി​പ്പ​ടു​ക്കു​ക. ആ​രു​ടെ​യും ഉ​പ​ദേ​ശം കേ​ള്‍​ക്ക​രു​ത്- ക​ങ്ക​ണ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment