പാപ്പരാസിയുടെ ബോഡി ഷെയ്മിങ് പോസ്റ്റിനെതിരെ തുറന്നടിച്ച് സാറാ ടെണ്ടുൽക്കർ. തന്നെയും തന്റെ അടുത്ത സഹോദരിക്കുമെതിരെ അധിക്ഷേപകരമായ പേസ്റ്റ് പങ്കുവച്ച ആൾക്കെതിരെ തുറന്നടിച്ച് സാറാ ടെണ്ടുൽക്കർ.
തന്നെ തന്റെ അടുത്ത സഹോദരിയെയും മോശമായി ചിത്രീകരിച്ചുകൊണ്ട് പോസ്റ്റ് ചെയ്തതിനെതിരെയാണ് അവർ പ്രതികരിച്ചത്. പോസ്റ്റ് ഡിലീറ്റ് ചെയ്തത് കൊണ്ട് മാത്രം എല്ലാം അവസാനിക്കില്ലെന്ന് അവർ പറഞ്ഞു. അധിക്ഷേപകരമായ കാപ്ഷനോടു കൂടി വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.
സാറ, തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വീഡിയോയുടെ ഒരു സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് അവർ ഇങ്ങനെ എഴുതി. ‘ഇത് വെറും വൃത്തികേടാണ്. ഇത് മാധ്യമപ്രവർത്തനമല്ല. ഞങ്ങളെ വെറുതെ വിടൂ.’ താഹിർ ജസൂസ് എന്ന അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ‘നിങ്ങള്ക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യാനായി കഴിയും. എന്നാൽ അത് പരിഹാരമാകില്ല’. പാപ്പരാസികളുടെ പേജ് മെൻഷൻ ചെയ്തുകൊണ്ട് സാറാ ടെണ്ടുൽക്കർ കൂട്ടിചേർത്തു.
