റീറി​ലീ​സി​ന് ഒ​രു​ങ്ങിമ​ല​യാ​ള​ത്തി​ന്‍റെ എ​ക്കാ​ല​ത്തെ​യും ക്ലാ​സി​ക് ചി​ത്ര​മാ​യ കി​രീ​ടം


മോ​ഹ​ൻ​ലാ​ൽ എ​ന്ന ന​ടന്‍റെ ക​രി​യ​ർ ബ്രേ​ക്കു​ക​ളി​ൽ ഒ​ന്നാ​യ ചി​ത്രം ഏ​തെ​ന്ന ചോ​ദ്യം വ​രു​മ്പോ​ൾ ത​ന്നെ ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്ന പ്ര​ധാ​ന പേ​രാ​യി​രി​ക്കും കി​രീ​ടം. സേ​തു​മാ​ധ​വ​ൻ എ​ന്ന ആ ​ക​ഥാ​പാ​ത്ര​വും ചി​ത്ര​വും ഇ​ന്നും മ​ല​യാ​ളി​ക​ൾ നെ​ഞ്ചേ​റ്റു​ന്ന​വ​യാ​ണ്. മ​ല​യാ​ള സി​നി​മാച​രി​ത്ര​ത്തി​ല്‍ ഇ​ടം നേ​ടി​യ ചി​ത്ര​മാ​ണ് ലോ​ഹി​ത​ദാ​സ്–​സി​ബി മ​ല​യി​ൽ ടീ​മി​ന്‍റെ കി​രീ​ടം. മോ​ഹ​ന്‍​ലാ​ലി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങളിലൊ​ന്നാ​യി സേ​തു​മാ​ധ​വ​ന്‍ മാ​റി. 1989ൽ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം ഇ​പ്പോ​ൾ റി​ലീ​സ് ചെ​യ്തി​ട്ട് 36 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്നു.

ഇ​പ്പോ​ഴി​താ കി​രീ​ടം ഡോ​ൾ​ബി അ​റ്റ്മോ​സി​ൽ 4കെ ​ദൃ​ശ്യ​ഭം​ഗി​യി​ൽ റീ ​റി​ലീ​സി​ന് ത​യാ​റാ​യി​രി​ക്കു​ക​യാ​ണ്. മോ​ഹ​ൻ​ലാ​ലി​ന്‍റെ പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ആ​ശം​സ​ക​ൾ നേ​ർ​ന്നു​​ള്ള ചി​ത്ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പോ​സ്റ്റ​ർ പു​റ​ത്തുവി​ട്ടി​രി​ക്കു​ക​യാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. ദേ​ശീ​യ ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് സെ​വ​ൻ ആ​ർ​ട്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലി​മി​റ്റ​ഡ് അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം ജൂ​ൺ മാ​സ​ത്തി​ൽ റീ-​റി​ലീ​സി​ന് എ​ത്തും.

കൃ​പാ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ എ​ൻ. കൃ​ഷ്ണ​കു​മാ​റും (കി​രീ​ടം ഉ​ണ്ണി) ദി​നേ​ശ് പ​ണി​ക്ക​രും ചേ​ര്‍​ന്നാ​ണ് കി​രീ​ടം നി​ർ​മി​ച്ച​ത്. മോ​ഹ​ന്‍​ലാ​ല്‍ എ​ന്ന ന​ട​നെ അ​തു​വ​രെ കാ​ണാ​ത്ത ത​ല​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തി​യ സി​നി​മ, കീ​രീ​ടം എ​ന്ന് കേ​ള്‍​ക്കു​മ്പോ​ള്‍ സേ​തു​മാ​ധ​വ​നെ ആ​ദ്യ​വും ലാ​ലി​നെ പി​ന്നീ​ടും ഓ​ര്‍​ക്കു​ന്ന ത​ല​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്ത​പ്പെ​ട്ട സി​നി​മ. മ​നു​ഷ്യ​രി​ലെ നി​സ​ഹാ​യ​ത​യെ ആ​ഴ​ത്തി​ല്‍ പ്ര​തി​ഫ​ലി​പ്പി​ക്കാ​ന​റി​യു​ന്ന, ലോ​ഹി​ത​ദാ​സ് എ​ന്ന മ​നു​ഷ്യ​മ​ന​സി​ന്‍റെ ഉ​ള്‍​പ്പെ​രു​പ്പ​റി​യു​ന്ന മാ​സ്റ്റ​ര്‍ സ്റ്റോ​റി ടെ​ല്ല​റു​ടെ, സി​ബി മ​ല​യി​ല്‍ എ​ന്ന മാ​സ്റ്റ​ര്‍ ക്രാ​ഫ്റ്റ്മാ​ന്‍റെ, ജോ​ൺ​സ​ൺ എ​ന്ന സം​ഗീ​ത മാ​ന്ത്രി​ക​ന്‍റെ സി​നി​മ.

സേ​തു​മാ​ധ​വ​നും അ​ച്യു​ത​ൻ നാ​യ​രു​മാ​യി മോ​ഹ​ന്‍​ലാ​ല്‍-​തി​ല​ക​ന്‍ ഓ​ണ്‍​സ്‌​ക്രീ​ന്‍ ര​സ​ത​ന്ത്രം സൃ​ഷ്ടി​ച്ച മ​നോ​ഹ​ര ഭാ​വ​മു​ഹൂ​ര്‍​ത്ത​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക മ​ന​സി​ൽ ഇ​ന്നും നൊ​മ്പ​ര​മാ​യി മാ​റി​യ സി​നി​മ. ഒ​രു കു​ടും​ബ​ത്തി​ന്‍റെ സ്വ​പ്‌​ന​ങ്ങ​ളാ​കെ ത​ക​ര്‍​ത്ത്, ഒ​രു ചെ​റു​പ്പ​ക്കാ​ര​നെ കു​റ്റ​വാ​ളി​യും ഗു​ണ്ട​യു​മാ​ക്കി അ​യാ​ളു​ടെ ശി​ര​സി​ല്‍ ഉ​റ​ച്ചു​പോ​യ മു​ള്‍​ക്കി​രീ​ടമാ ണ് ലോ​ഹി​ത​ദാ​സ് – സി​ബി മ​ല​യി​ൽ കൂ​ട്ടു​കെ​ട്ടി​ലൂ​ടെ കി​രീ​ടം എ​ന്ന മി​ക​ച്ച ക്ലാ​സി​ക്കാ​യി മാ​റി​യ​ത്.

മ​ല​യാ​ള​ത്തി​ന്‍റെ എ​ക്കാ​ല​ത്തെ​യും ക്ലാ​സി​ക് വീ​ണ്ടും സ്ക്രീ​നി​ൽ എ​ത്തു​മ്പോ​ൾ അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ തി​ല​ക​ൻ, മാ​മു​ക്കോ​യ, ഒ​ടു​വി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ, മു​ര​ളി, കൊ​ച്ചി​ന്‍ ഹ​നീ​ഫ, തി​ക്കു​റി​ശി, ക​വി​യൂ​ർ പൊ​ന്ന​മ്മ, ഫി​ലോ​മി​ന, ശ്രീ​നാ​ഥ്, മോ​ഹ​ൻ​രാ​ജ് (കീ​രി​ക്കാ​ട​ൻ ജോ​സ്), കു​ണ്ട​റ ജോ​ണി, ക​ന​ക​ല​ത തു​ട​ങ്ങി​യ​വ​രെ ഒ​ന്നു​കൂ​ടി കാ​ണാ​ൻ സാ​ധി​ക്കു​ന്ന​തി​ലെ സ​ന്തോ​ഷ​വും, ഒ​പ്പം മ​ന​സി​ൽ ഒ​രു​നോ​വും പ്രേ​ക്ഷ​ക​ന് സ​മ്മാ​നി​ക്കും എ​ന്ന് ഉ​റ​പ്പാ​ണ്. ജ​ഗ​തി ശ്രീ​കു​മാ​ർ, ജ​ഗ​ദീ​ഷ്, പാ​ർ​വ​തി, മ​ണി​യ​ൻ​പി​ള്ള രാ​ജു, ഉ​ഷ, യ​ദു കൃ​ഷ്ണ​ൻ, കൊ​ല്ലം തു​ള​സി, പൂ​ജ​പ്പു​ര രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച സി​നി​മ​യു​ടെ ഛായാ​ഗ്രാ​ഹ​ണം നി​ര്‍​വ​ഹി​ച്ച​ത് എ​സ്. കു​മാ​റാ​ണ്.

ഹൈ​സി​ൻ ഗ്ലോ​ബ​ൽ വെ​ഞ്ചേ​ഴ്സ് ആ​ണ് ഇ​ന്ത്യ​യി​ൽ ചി​ത്രം വി​ത​ര​ണ​ത്തി​ന് എ​ത്തി​ക്കു​ന്ന​ത്. എ​ഡി​റ്റ​ർ- എ​ൽ. ഭൂ​മി​നാ​ഥ​ൻ, ഗാ​ന​ര​ച​ന- കൈ​ത​പ്രം, മേ​ക്ക​പ്പ്- വേ​ല​പ്പ​ൻ, ആ​ർ​ട്ട്- സി.​കെ. സു​രേ​ഷ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- കെ.​ആ​ർ. ഷ​ൺ​മു​ഖം, കോ​സ്റ്റ്യൂം​സ്- നാ​ഗ​രാ​ജ്, ക​ള​റി​സ്റ്റ്- രം​ഗ, കോ​ർ​ഡി​നേ​റ്റ​ർ- വി​ജ​യ​ല​ക്ഷ്മി മോ​ഹ​ൻ​ദാ​സ്, ക്രി​യേ​റ്റീ​വ് വി​ഷ​ന​റി ഹെ​ഡ്- ബോ​ണി അ​സ​നാ​ർ, അ​റ്റ്മോ​സ് മി​ക്സിം​ഗ്- ഹ​രി നാ​രാ​യ​ണ​ൻ, റീ​സ്റ്റോ​റേ​ഷ​ൻ- പ്ര​സാ​ദ് കോ​ർ​പ്പ്, 4കെ ​റീ​മാ​സ്റ്റ​റി​ങ്- ഹൈ ​സ്റ്റു​ഡി​യോ​സ്, ട്രെ​യ്‌​ല​ർ ക​ട്സ്- ഡോ​ൺ മാ​ക്സ്, മാ​ർ​ക്ക​റ്റി​ങ്- ഹൈ​സ്സി​ൻ ഗ്ലോ​ബ​ൽ വെ​ഞ്ചേ​ഴ്സ്, ഡി​സൈ​ൻ​സ്- അ​ർ​ജു​ൻ @ ഹൈ ​സ്റ്റു​ഡി​യോ​സ്, സ്റ്റി​ൽ​സ്- സു​കു​മാ​ര​ൻ, പി​ആ​ർ​ഒ- പി.​ശി​വ​പ്ര​സാ​ദ്.

Related posts

Leave a Comment