ഇ​ത് സ്നേ​ഹ​ക​ര​ങ്ങ​ൾ, ദാ​ഹി​ച്ച് വ​ല​ഞ്ഞ കു​ര​ങ്ങ​ന് കു​ടി​വെ​ള്ളം ന​ല്കി, മാ​തൃ​ക​യാ​യി പോ​ലീ​സ്; വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ന്നു

കൊ​ടും​ചൂ​ടി​ൽ ദാ​ഹി​ച്ചു​വ​ല​ഞ്ഞ കു​ര​ങ്ങ​ന് കു​ടി​വെ​ള്ളം ന​ൽ​കി മാ​തൃ​ക​യാ​യ ട്രാ​ഫി​ക് പോ​ലീ​സു​കാ​ര​ന്റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു. പ​ല വാ​ർ​ത്ത​ക​ളി​ലും ഇ​ത് ഉ​ത്ത​രാ​ഖ​ണ്ഡി​ൽ നി​ന്നു​ള്ള ദൃ​ശ്യ​മാ​യി തെ​റ്റാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, യ​ഥാ​ർ​ഥ​ത്തി​ൽ ഈ ​സം​ഭ​വം ന​ട​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലെ മാ​ൽ​ഷെ​ജ് ഘ​ട്ടി​ലാ​ണ്.

മ​ഹാ​രാ​ഷ്ട്ര ട്രാ​ഫി​ക് പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ളാ​യ സ​ഞ്ജ​യ് ഘൂ​ഡെ ആ​ണ് ഈ ​കാ​രു​ണ്യ​പ്ര​വൃ​ത്തി​യി​ലൂ​ടെ ജ​ന​ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി​യ​ത്.​ക​ടു​ത്ത വേ​ന​ൽ​ച്ചൂ​ടി​ൽ നി​ർ​ജ്ജ​ലീ​ക​ര​ണം സം​ഭ​വി​ച്ച് അ​വ​ശ​നാ​യ ഒ​രു കു​ര​ങ്ങ​ന് അ​ദ്ദേ​ഹം ത​ന്‍റെ ക​യ്യി​ലെ കു​പ്പി​യി​ൽ നി​ന്നും വ​ള​രെ സ്നേ​ഹ​ത്തോ​ടെ വെ​ള്ളം കു​ടി​പ്പി​ച്ചു. ഐ​എ​ഫ്എ​സ് ഓ​ഫീ​സ​റാ​യ സു​ശാ​ന്ത് ന​ന്ദ ഈ ​ഹൃ​ദ്യ​മാ​യ വീ​ഡി​യോ ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് ഇ​ത് ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധ​നേ​ടി​യ​ത്.

വ​ന​മേ​ഖ​ല​ക​ളി​ൽ നി​ന്നും ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് വെ​ള്ളം തെ​ര​ഞ്ഞെ​ത്തു​ന്ന മൃ​ഗ​ങ്ങ​ൾ​ക്കാ​യി താ​നും ത​ന്‍റെ ടീ​മും എ​ന്നും അ​ധി​ക​മാ​യി കു​ടി​വെ​ള്ള കു​പ്പി​ക​ൾ ക​രു​താ​റു​ണ്ടെ​ന്ന് സ​ഞ്ജ​യ് ഘൂ​ഡെ വ്യ​ക്ത​മാ​ക്കി. സാ​ധി​ക്കു​ന്നി​ട​ത്തെ​ല്ലാം ദ​യ ഉ​ള്ള​വ​രാ​കു​ക” എ​ന്ന അ​ടി​ക്കു​റ​പ്പോ​ടെ പ​ങ്കു​വെ​ച്ച വീ​ഡി​യോ 52,000ത്തോ​ളം പേ​രാ​ണ് ഇ​തി​നോ​ട​കം ക​ണ്ട് ക​ഴി​ഞ്ഞ​ത്. സ​ഞ്ജ​യ് ഗൂ​ഡി​നെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. വീ​ഡി​യോ ക​ണ്ട​പ്പോ​ൾ ക​ണ്ണ് നി​റ​ഞ്ഞ് പോ​യെ​ന്നും ഇ​ത്ത​രം സ​ഹ​ജീ​വി സ്നേ​ഹ​മു​ള്ള​വ​ർ ന​മു​ക്കം ചു​റ്റും ഉ​ണ്ട​ല്ലോ​യെ​ന്നു​മാ​ണ് പ​ല​രും ക​മ​ന്‍റ് ചെ​യ്യു​ന്ന​ത്.

പോ​ലീ​സു​കാ​ര​ൻ വെ​ള്ള​ക്കു​പ്പി​യു​മാ​യി കു​ര​ങ്ങി​ന് അ​ടു​ത്തേ​ക്ക് എ​ത്തു​ന്ന​തും കു​ര​ങ്ങ​ൻ ര​ണ്ട് കൈ​ക​ളും കൊ​ണ്ട് കു​പ്പി പി​ടി​ച്ച് വെ​ള്ളം കു​ടി​ക്കു​ന്ന​തു​മാ​ണ് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. പോ​ലീ​സു​കാ​ര​ന് സ​മീ​പ​ത്താ​യി നി​ര​വ​ധി യാ​ത്ര​ക്കാ​ർ നി​ൽ​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

 

 

Related posts

Leave a Comment