സൂര്യയുടെ വിശ്വനാഥ് ആൻഡ് സൺസ് ചിത്രം ആഗസ്റ്റ് 14 ന് തിയറ്ററുകളിൽ

സൂ​ര്യ നാ​യ​ക​നാ​യി വെ​ങ്കി അ​ട്‌​ലൂ​രി സം​വി​ധാ​നം ചെ​യ്യു​ന്ന വി​ശ്വ​നാ​ഥ് ആ​ൻ​ഡ് സ​ൺ​സ് ആ​ഗ​സ്റ്റ് 14ന് ​റി​ലീ​സ് ചെ​യ്യും. ആ​ക​ർ​ഷ​ക​മാ​യ പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി​യാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​ത്. മ​മി​ത ബൈ​ജു ആ​ണ് നാ​യി​ക. ര​വീ​ണ ട​ണ്ട​ൻ, രാ​ധി​ക ശ​ര​ത്‌​കു​മാ​ർ എ​ന്നി​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ. ല​ക്കി ഭാ​സ്‌​ക​ർ എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​നു​ശേ​ഷം വെ​ങ്കി അ​ട്‌​ലൂ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് നി​മി​ഷ് ര​വി ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. ജി.​വി. പ്ര​കാ​ശ്‌ കു​മാ​ർ ആ​ണ് സം​ഗീ​ത സം​വി​ധാ​നം.

സി​താ​ര എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ആ​ണ് നി​ർ​മാ​ണം. അ​തേ​സ​മ​യം ജി​ത്തു മാ​ധ​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സൂ​ര്യ ചി​ത്രം അ​വ​സാ​ന ഘ​ട്ട ചി​ത്രീ​ക​ര​ണ​ത്തി​ൽ ആ​ണ്. ഗ​ലാ​ട്ട എ​ന്ന് പേ​രി​ടാ​നാ​ണ് ആ​ലോ​ച​ന. ന​സ്രി​യ ന​സിം ആ​ണ് നാ​യി​ക. മ​ല​യാ​ള താ​രം ന​സ്ലിൻ ത​മി​ഴ് അ​ര​ങ്ങേ​റ്റം ന​ട​ത്തു​ന്ന ചി​ത്രം കൂ​ടി ആ​ണ് . സു​ഷി​ൻ ശ്യാം ​സം​ഗീ​തം ഒ​രു​ക്കു​ന്നു. പു​തു​വ​ർ​ഷ​ത്തി​ൽ എ​ത്തി​യ സൂ​ര്യ ചി​ത്രം ക​റു​പ്പ് 13 ദി​വ​സം കൊ​ണ്ട് ആ​ഗോ​ള​ത​ല​ത്ത​ൽ 276 കോ​ടി നേ​ടി. ന​ട​ൻ കൂ​ടി​യാ​യ ആ​ർ.​ജെ. ബാ​ലാ​ജി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ തൃ​ഷ ആ​ണ് നാ​യി​ക. മ​ല​യാ​ള താ​ര​ങ്ങ​ളാ​യ ഇ​ന്ദ്ര​ൻ​സ്, സ്വാ​സി​ക, ശി​വ​ദ, അ​ന​ഘ മാ​യാ​ര​വി എ​ന്നി​വ​രു​മു​ണ്ട്. ആ​ർ.​ജെ. ബാ​ലാ​ജി ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്നു​മു​ണ്ട്.13 വ​ർ​ഷ​ത്തി​നു​ശേ​ഷം ആ​ണ് ഒ​രു സൂ​ര്യ ചി​ത്രം തി​യ​റ്റ​റി​ൽ വി​ജ​യം നേ​ടു​ന്ന​ത്.

Related posts

Leave a Comment