രൂ​ക്ഷ​മാ​യ തെ​രു​വു​നാ​യ ശ​ല്യം; പൂ​വ​ച്ച​ലി​ൽ പേ​വി​ഷ പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​ൻ തു​ട​ങ്ങി

പൂ​വ​ച്ച​ൽ : പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ രൂ​ക്ഷ​മാ​യ തെ​രു​വു​നാ​യ ശ​ല്യ​ത്തെ തു​ട​ർ​ന്ന് പ്ര​ത്യേ​ക സം​ഘം പേ​വി​ഷ പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​ൻ കു​ത്തി​വെ​പ്പ് ന​ൽ​കു​ന്ന പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ​ത്തി​യ സം​ഘം ആ​ദ്യ​ഘ​ട്ട​മാ​യി സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞി​രു​ന്ന നാ​യ​ക​ളെ പി​ടി​കൂ​ടി പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​ൻ ന​ൽ​കി.

വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലെ നാ​യ​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി 25ല​ധി​കം ആ​ളു​ക​ൾ​ക്കാ​ണ് തെ​രു​വ് നാ​യ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം പ​ന്ത്ര​ണ്ടോ​ളം പേ​രെ​യാ​ണ് തെ​രു​വു​നാ​യ​ക​ൾ ക​ടി​ച്ചു​കീ​റി​യ​ത്. ഇ​തി​നെ​തി​രെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തു​ക​യും കു​ത്തി​യി​രു​ന്ന് സ​മ​രം ചെ​യ്യു​ക​യും ചെ​യ്തു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ൾ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

എ​ന്നാ​ൽ വാ​ക്സി​നേ​ഷ​ൻ മാ​ത്രം ന​ട​ത്തി നാ​യ​ക​ളെ തി​രി​ച്ചു​വി​ടു​ന്ന​ത് ശാ​ശ്വ​ത പ​രി​ഹാ​ര​മ​ല്ലെ​ന്ന വി​മ​ർ​ശ​നം ഉ​യ​രു​ന്നു​ണ്ട്. നാ​യ​ക​ളെ പി​ടി​കൂ​ടി വ​ന്ധ്യം​ക​ര​ണ​ത്തി​ന് വി​ധേ​യ​മാ​ക്കാ​ത്ത​തി​ൽ എ​ൽ​ഡി​എ​ഫ് -ബി​ജെ​പി അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, തു​ട​ർ ദി​വ​സ​ങ്ങ​ളി​ൽ വ​ന്ധ്യം​ക​ര​ണ ന​ട​പ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​മ​ല വ്യ​ക്ത​മാ​ക്കു​ന്ന​ത്. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കൂ​ടു​ത​ൽ വി​പു​ല​മാ​യ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണെ​ന്നും അ​വ​ർ അ​റി​യി​ച്ചു.

Related posts

Leave a Comment