ര​ണ്ട് ജ​ന​റേ​ഷ​നി​ലു​ള്ള താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​നം വി​ധി നി​ര്‍​ണ​യി​ക്കു​ന്പോ​ൾ…

ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്ബോ​ള്‍ പു​തു​മ​ക​ളു​മാ​യാ​ണ് ആ​രാ​ധ​ക​ര്‍​ക്ക് മു​ന്നി​ല്‍ എ​ത്തു​ന്ന​ത്. കാ​ല്‍ പ​ന്ത് ക​ളി​യി​ലെ പു​തി​യ നി​യ​മ​ങ്ങ​ള്‍ ഈ ​ലോ​ക​ക​പ്പി​ല്‍ ന​ട​പ്പി​ലാ​ക്കും. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദൈ​ര്‍​ഘ്യ​മേ​റി​യ ടൂ​ര്‍​ണ​മെ​ന്‍റ്. 48 ടീ​മു​ക​ള്‍, 12 ഗ്രൂ​പ്പ്, 104 മ​ത്സ​രം. ര​ണ്ട് ജ​ന​റേ​ഷ​നി​ലു​ള്ള താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​നം വി​ധി നി​ര്‍​ണ​യി​ക്കു​ന്ന ടൂ​ര്‍​ണ​മെ​ന്‍റു​മാ​ണി​ത്. സ്‌​പെ​യി​നി​ന്‍റെ 18കാ​ര​ന്‍ ലാ​മി​ൻ യ​മാ​ല്‍ വ​രും ത​ല​മു​റ​യു​ടെ താ​ര​മാ​കാ​നൊ​രു​ങ്ങു​മ്പോ​ള്‍, ഇ​ര​ട്ടി​യി​ല​ധി​കം പ്രാ​യ​വു​മാ​യി 41കാ​ര​ന്‍ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യും 38കാ​ര​ന്‍ ല​യ​ണ​ൽ മെ​സി​യും പ​രി​ച​യ​സ​മ്പ​ത്തു​മാ​യി ശ്ര​ദ്ധാ​കേ​ന്ദ്ര​ങ്ങ​ളാ​കും.

ഇ​ള​മു​റ​ക്കാ​ര്‍
മെ​ക്സി​ക്ക​ൻ മി​ഡ്ഫീ​ല്‍​ഡ​റാ​യ ഗി​ല്‍​ബെ​ര്‍​ട്ടോ മോ​റ​യാ​ണ് ടൂ​ര്‍​ണ​മെ​ന്‍റി​ലെ ഏ​റ്റ​വും ഇ​ള​യ​വ​ന്‍. കി​ക്കോ​ഫ് ആ​ര​വം ഉ​യ​രു​മ്പോ​ള്‍ 17 വ​ർ​ഷ​വും 240 ദി​ന​വും മാ​ത്ര​മാ​ണ് മോ​റ​യു​ടെ പ്രാ​യം.
സ്‌​പെ​യി​നി​ന്‍റെ 18കാ​ര​ന്‍ ലാ​മി​ൻ യ​മാ​ല്‍ ആ​ണ് യു​വ​നി​ര​യി​ലെ ശ്ര​ദ്ധാ​കേ​ന്ദ്രം. വ​ല​ത് വിം​ഗി​ലും മി​ഡ്ഫീ​ല്‍​ഡി​ലും അ​സാ​ധ്യ മു​ന്നേ​റ്റം. യ​മാ​ലി​ന്‍റെ ക​രി​യ​റി​ലെ നി​ര്‍​ണാ​യ​ക വ​ഴി​ത്തി​രി​വാ​കും ഈ ​ലോ​ക​ക​പ്പ്.

18 വ​യ​സു​ള്ള ചെ​ക്ക് റി​പ്പ​ബ്ലി​ക് മി​ഡ്ഫീ​ല്‍​ഡ​ര്‍ ഹ്യൂ​ഗോ സൊ​ചു​റേ​ക് ആ​ണ് മ​റ്റൊ​രു യു​വ താ​രം. ബ്ര​സീ​ൽ അ​റ്റാ​ക്കിം​ഗ് താ​രം എ​ന്‍​ഡ്രി​ക് (19 വ​യ​സ്), ഫ്ര​ഞ്ച് മി​ഡ്ഫീ​ൽ​ഡ​ർ വാ​റ​ന്‍ സെ​യ്ര്‍ എ​മ​റി (20), തു​ര്‍​ക്കി​യു​ടെ അ​റ്റാ​ക്കിം​ഗ് മി​ഡ്ഫീ​ല്‍​ഡ​ര്‍​മാ​രാ​യ ആ​ര്‍​ദ ഗു​ല​ര്‍ (21), കെ​ന​ന്‍ യി​ല്‍​ഡി​സ് (21), അ​ർ​ന്‍റീ​ന​യു​ടെ അ​ലെ​ജാ​ഡ്രോ ഗ​ര്‍​ണാ​ച്ചോ (21), ജ​ര്‍​മ​നി​യു​ടെ 23കാ​രാ​യ ഫ്ളോ​റി​യ​ന്‍ വി​ര്‍​സ്, യ​മാ​ല്‍ മു​സി​യാ​ല, അ​സാ​ന്‍ ഔ​ഡ്രാ​ഗോ (20) എ​ന്നി​വ​ർ​ക്കും ഇ​ത് അ​ര​ങ്ങേ​റ്റ ലോ​ക​ക​പ്പ്.

ഓ​ള്‍​ഡ് ഗോ​ള്‍​ഡ്
സ്‌​കോ​ട്‌​ല​ന്‍​ഡ് കാ​വ​ല്‍​ക്കാ​ര​ന്‍ ഗ്രെ​യ്ക് ഗോ​ര്‍​ഡ​ന്‍ ആ​ണ് ടൂ​ര്‍​ണ​മെ​ന്‍റി​ലെ പ്ര​യ​മേ​റി​യ താ​രം. ലോ​ക​ക​പ്പ് ആ​രം​ഭി​ക്കു​മ്പോ​ള്‍ ഗ്രെ​യ്‌​കി​നു പ്രാ​യം 40 വ​ർ​ഷ​വും 162 ദി​ന​വും. ആ​റാം ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന വെ​റ്റ​റ​ന്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യാ​ണ് പ്രാ​യ​ത്തി​ൽ ര​ണ്ടാ​മ​ൻ, 41 വ​യ​സ്. ക്രൊ​യേ​ഷ്യ​യു​ടെ ലൂ​ക്ക മോ​ഡ്രി​ച്ച്, ബോ​സ്നി​യ ആ​ന്‍​ഡ് ഹെ​ര്‍​സെ​ഗോ​വി​ന​യു​ടെ എ​ഡി​ന്‍ സെ​ക്കോ, ജ​ര്‍​മ​നി​യു​ടെ മാ​നു​വ​ല്‍ നോ​യ​ര്‍ എ​ന്നി​വ​രും 40 പി​ന്നി​ട്ട​വ​ർ.

ടി.​എ​സ്. ലി​ബി​ന്‍

Related posts

Leave a Comment