ഇ​ന്ത്യ​ൻ തി​യറ്റ​റു​ക​ളി​ലെ സൗ​ക​ര്യ​ങ്ങ​ൾ ക​ണ്ട് അ​മ്പ​ര​ന്ന് വി​ദേ​ശ വ്ലോ​ഗ​ർ; യൂ​റോ​പ്പി​നേ​ക്കാ​ൾ ബ​ഹു​ദൂ​രം മു​ന്നി​ലെ​ന്ന് സാ​ന്ദ്ര ഓ​ൺ

ഇ​ന്ത്യ​ൻ സി​നി​മ തി​യ​റ്റ​റു​ക​ളി​ലെ അ​ത്യാ​ധു​നി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ​യും അ​തി​ഥി സ​ൽ​ക്കാ​ര​ത്തെ​യും പ്ര​ശം​സി​ച്ച് യു​ക്രെ​യ്നി​യ​ൻ ഇ​ന്‍​ഫ്ലു​വ​ൻ​സ​റാ​യ സാ​ന്ദ്ര ഓ​ൺ. ഇ​ന്ത്യ​ൻ സി​നി​മ വേ​ഴ്സ​സ് യൂ​റോ​പ്യ​ൻ സി​നി​മ എ​ന്ന പേ​രി​ൽ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലാ​ണ് ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ സാ​ന്ദ്ര വി​വ​രി​ക്കു​ന്ന​ത്. യൂ​റോ​പ്പി​ലെ തി​യ​റ്റ​റു​ക​ളേ​ക്കാ​ൾ എ​ത്ര​യോ മു​ക​ളി​ലാ​ണ് ഇ​ന്ത്യ​യി​ലെ തി​യ​റ്റ​റു​ക​ളി​ലെ സൗ​ക​ര്യ​ങ്ങ​ളെ​ന്നും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു മ​ത്സ​ര​ത്തി​ന് പോ​ലും സാ​ധ്യ​ത​യി​ല്ലെ​ന്നും സാ​ന്ദ്ര പ​റ​യു​ന്നു.

ഇ​ന്ത്യ​ൻ തി​യ​റ്റ​റു​ക​ളി​ലെ ഭ​ക്ഷ​ണ വി​ത​ര​ണ രീ​തി​യാ​ണ് സാ​ന്ദ്ര​യെ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ക​ർ​ഷി​ച്ച​ത്. സി​നി​മ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ത​ന്നെ മൊ​ബൈ​ൽ ആ​പ്പ് വ​ഴി സീ​റ്റി​ലി​രു​ന്ന് ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യാ​മെ​ന്ന​ത് ത​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യെ​ന്ന് സാ​ന്ദ്ര കു​റി​ച്ചു.

സീ​റ്റി​ലി​രു​ന്ന് ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യാം! ഇ​ത് എ​ന്നെ ശ​രി​ക്കും അ​മ്പ​ര​പ്പി​ച്ചു ക​ള​ഞ്ഞു. ഇ​ന്ത്യ​യി​ൽ നി​ങ്ങ​ൾ​ക്ക് നേ​രി​ട്ട് തി​യ​റ്റ​റി​ലേ​ക്ക് ന​ട​ന്നു​പോ​യി സീ​റ്റി​ലി​രി​ക്കാം, സി​നി​മ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ത​ന്നെ ആ​പ്പ് വ​ഴി ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യാം. അ​വ​ർ അ​ത് നി​ങ്ങ​ളു​ടെ സീ​റ്റി​ൽ എ​ത്തി​ച്ചു ത​രും,” സാ​ന്ദ്ര ത​ന്‍റെ പോ​സ്റ്റി​ൽ വ്യ​ക്ത​മാ​ക്കി.

യൂ​റോ​പ്പി​ലെ തി​യ​റ്റ​റു​ക​ളി​ൽ പോ​പ്‌​കോ​ണും ചി​പ്‌​സും കോ​ള​യും മാ​ത്ര​മാ​ണ് ല​ഭി​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ ഇ​ന്ത്യ​യി​ൽ റെ​സ്റ്റോ​റ​ന്‍റു​ക​ളി​ലേ​തി​ന് സ​മാ​ന​മാ​യ വി​പു​ല​മാ​യ മെ​നു ല​ഭ്യ​മാ​ണെ​ന്നും വി​ശ​ക്കു​ക​യാ​ണെ​ങ്കി​ൽ കേ​വ​ലം സ്നാ​ക്സു​ക​ൾ​ക്ക് പ​ക​രം ന​ല്ലൊ​രു ഊ​ണ് ത​ന്നെ ക​ഴി​ക്കാ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്ത്യ​യി​ൽ എ​യ​ർ​പോ​ർ​ട്ടി​ലേ​തി​ന് സ​മാ​ന​മാ​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളാ​ണ് തി​യ​റ്റ​റു​ക​ളി​ലു​ള്ള​ത്. ബാ​ഗ് പ​രി​ശോ​ധ​ന, മെ​റ്റ​ൽ ഡി​റ്റ​ക്ട​ർ തു​ട​ങ്ങി എ​ല്ലാം ഇ​തി​ലു​ണ്ടാ​കും എ​ന്നാ​ൽ യൂ​റോ​പ്പി​ൽ ഇ​ത് വ​ള​രെ ല​ളി​ത​മാ​ണ്. ഒ​രു​പ​ക്ഷേ അ​വി​ടെ പൊ​തു​വേ സു​ര​ക്ഷി​ത​മാ​യ അ​ന്ത​രീ​ക്ഷ​മാ​യ​തു​കൊ​ണ്ടാ​കാം ഇ​ത്. എ​ങ്കി​ലും ഈ ​വ്യ​ത്യാ​സം എ​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി. സാ​ന്ദ്ര​യു​ടെ ഈ ​പോ​സ്റ്റി​ന് താ​ഴെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് വ​രു​ന്ന​ത്.

Related posts

Leave a Comment