പാരിസ്: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഫ്രാൻസിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൂടിക്കാഴ്ച നടത്തും. വൈകുന്നേരം ആറരയോടെയാണ് കൂടിക്കാഴ്ച.
തർക്കവിഷയങ്ങളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിലും മോദിയും ട്രംപും ചർച്ച നടത്തിയേക്കും. വിവിധ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ അകൽച്ച നിലനിൽക്കെയാണ് മോദിയും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച.
കൂടിക്കാഴ്ചയിൽ വ്യാപാര കരാർ, അമേരിക്കയുടെ തീരുവ നയം, ഊർജസുരക്ഷ, പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ, ഇന്ത്യൻ നാവികർക്കുനേരെയുള്ള ആക്രമണം തുടങ്ങിയ കാര്യങ്ങൾ ചർച്ചയാകുമെന്നാണ് ലഭിക്കുന്ന വിവരം.
പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ആഗോള എണ്ണവിതരണ ശൃംഖലയെ ബാധിക്കുന്ന പ്രത്യാഘാതങ്ങളും ചർച്ചയായേക്കും.
