ഇ​സ്ര​യേ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 53 സീ​റ്റു​മാ​യി നെ​ത​ന്യാ​ഹു സ​ഖ്യം മു​ന്നി​ൽ; തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്നും ഫ​ണ്ട് ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ഇ​സ്ര​യേ​ലി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി ഖ​ത്ത​ർ

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​റ​ബ് പാ​ർ​ട്ടി​ക​ൾ മു​ന്നേ​റ്റ​മു​ണ്ടാ​ക്കി​യ​തി​നു പി​ന്നാ​ലെ ഖ​ത്ത​റി​നെ​തി​രെ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ​ക്കു​മു​ൻ​പ് അ​റ​ബ് പാ​ർ​ട്ടി നേ​താ​ക്ക​ൾ ഖ​ത്ത​ർ സ​ന്ദ​ർ​ശി​ച്ച​താ​ണ് വി​വാ​ദ​ത്തി​ന് വ​ഴി​വെ​ച്ച​ത്. സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ല​ക്ഷ്യം ചോ​ദ്യം​ചെ​യ്ത് നെ​ത​ന്യാ​ഹു​വും അ​നു​യാ​യി​ക​ളും രം​ഗ​ത്തെ​ത്തി​യ​പ്പോ​ൾ ആ​രോ​പ​ണ​ങ്ങ​ൾ ഖ​ത്ത​ർ ത​ള്ളി.

വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​വും അ​റ​ബ് പാ​ർ​ട്ടി​ക​ളു​ടെ മു​ന്നേ​റ്റ​വു​മാ​ണ് ഇ​സ്ര​യേ​ൽ രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​മാ​യി​രി​ക്കു​ന്ന​ത്. വോ​ട്ടെ​ണ്ണ​ൽ പൂ​ർ​ത്തി​യാ​കു​ന്ന​തി​നു​മു​ൻ​പു​ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്നു. അ​റ​ബ് പാ​ർ​ട്ടി നേ​താ​വ് അ​ഹ്മ​ദ് തൈ​ബി തെ​ര​ഞ്ഞെ​ടു​പ്പി​ന് നാ​ലു​ദി​വ​സം മു​മ്പ് ഖ​ത്ത​ർ സ​ന്ദ​ർ​ശി​ച്ച​തും ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് ആ​ക്കം​കൂ​ട്ടി.

എ​ന്നാ​ൽ ഇ​സ്ര​യേ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​പെ​ടു​ക​യോ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് ഫ​ണ്ട് ന​ൽ​കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് ഖ​ത്ത​ർ വ്യ​ക്ത​മാ​ക്കി. ഖ​ത്ത​റി​നെ ല​ക്ഷ്യ​മി​ട്ട് സം​ഘ​ടി​ത​മാ​യ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ഷ്ടാ​വ് ഡോ. ​മാ​ജി​ദ് അ​ൽ അ​ൻ​സാ​രി ആ​രോ​പി​ച്ചു. ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ വി​ഡ്ഢി​ത്ത​വും അ​പ​ക​ട​ക​ര​വു​മാ​ണെ​ന്നും അ​ദ്ദേ​ഹം തി​രി​ച്ച​ടി​ച്ചു. മേ​ഖ​ല​യി​ൽ സ​മാ​ധാ​ന ദൗ​ത്യ​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഖ​ത്ത​റി​നെ ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ പി​ന്തി​രി​പ്പി​ക്കി​ല്ലെ​ന്നും അ​ൽ അ​ൻ​സാ​രി വ്യ​ക്ത​മാ​ക്കി.

സ​സ്പെ​ൻ​സ് നീ​ളു​ന്നു, ആ​ർ​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷ​മി​ല്ല

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ൽ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം പു​റ​ത്തു​വ​രു​മ്പോ​ൾ ഭ​ര​ണ​ക​ക്ഷി​യാ​യ ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ സ​ഖ്യ​ത്തി​ന് തി​രി​ച്ച​ടി. 120 അം​ഗ​ങ്ങ​ളു​ള്ള ക്നെ​സ​റ്റി​ൽ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് 61 സീ​റ്റു​ക​ൾ വേ​ണ​മെ​ന്നി​രി​ക്കെ, 90 ശ​ത​മാ​നം വോ​ട്ടു​ക​ൾ എ​ണ്ണി​ത്തീ​രു​മ്പോ​ൾ നെ​ത​ന്യാ​ഹു​വി​ന്‍റെ ലി​കു​ഡ് പാ​ർ​ട്ടി ന​യി​ക്കു​ന്ന വ​ല​തു​പ​ക്ഷ മു​ന്ന​ണി​ക്ക് 53 സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്.

മു​ൻ സൈ​നി​ക മേ​ധാ​വി ഗാ​ഡി ഐ​സ​ൻ​കോ​ട്ടി​ന്‍റെ ‘യാ​ഷ​ർ’ പാ​ർ​ട്ടി ന​യി​ക്കു​ന്ന പ്ര​തി​പ​ക്ഷ സ​ഖ്യം 48 സീ​റ്റു​ക​ൾ നേ​ടി. അ​തേ​സ​മ​യം, 19 സീ​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ അ​റ​ബ് പാ​ർ​ട്ടി​ക​ളു​ടെ സ​ഖ്യം (ജോ​യി​ന്‍റ് ലി​സ്റ്റും റെ​ആം പാ​ർ​ട്ടി​യും) ഇ​ത്ത​വ​ണ രാ​ഷ്ട്രീ​യ​മാ​യി നി​ർ​ണാ​യ​ക ശ​ക്തി​യാ​യി മാ​റി.

കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​ന് ആ​വ​ശ്യ​മാ​യ 61 സീ​റ്റു​ക​ൾ ആ​ർ​ക്കും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​സ്ര​യേ​ലി​ൽ വീ​ണ്ടു​മൊ​രു രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വ​ത്തി​നും ഭ​ര​ണ​പ്ര​തി​സ​ന്ധി​ക്കും വ​ഴി​യൊ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ ലി​കു​ഡ് പാ​ർ​ട്ടി 27 സീ​റ്റു​ക​ൾ നേ​ടി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യെ​ങ്കി​ലും മു​ൻ​പു​ണ്ടാ​യി​രു​ന്ന ഭൂ​രി​പ​ക്ഷം നി​ല​നി​ർ​ത്താ​നാ​യി​ല്ല.

ഇ​സ്ര​യേ​ൽ ജ​ന​സം​ഖ്യ​യു​ടെ അ​ഞ്ചി​ലൊ​ന്ന് വ​രു​ന്ന അ​റ​ബ് വി​ഭാ​ഗ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ജോ​യി​ന്‍റ് ലി​സ്റ്റും റെ​ആ​മും ചേ​ർ​ന്ന് 19 സീ​റ്റു​ക​ൾ നേ​ടി മി​ക​ച്ച നേ​ട്ട​മു​ണ്ടാ​ക്കി. പ്ര​തി​പ​ക്ഷ​ത്തി​ന് സ​ർ​ക്കാ​രു​ണ്ടാ​ക്ക​ണ​മെ​ങ്കി​ൽ അ​റ​ബ് പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ അ​ത്യാ​വ​ശ്യ​മാ​ണ്.‌​വീ​ണ്ടു​മൊ​രു പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ഴി​വാ​ക്കാ​ൻ പാ​ർ​ട്ടി​ക​ൾ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യ്യാ​റാ​ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഐ​സ​ക് ഹെ​ർ​സോ​ഗ് അ​ഭ്യ​ർ​ത്ഥി​ച്ചു. നേ​താ​ക്ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച ശേ​ഷം സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ കൂ​ടു​ത​ൽ സാ​ധ്യ​ത​യു​ള്ള വ്യ​ക്തി​യെ അ​ദ്ദേ​ഹം ക്ഷ​ണി​ക്കും.

Related posts

Leave a Comment